15 May Saturday

അബ്ദുൾ റഹ്മാൻ 
തൃത്താലയിലെത്തി 
എ കെ ജിക്കായി

വെബ് ഡെസ്‌ക്‌Updated: Monday Apr 5, 2021

വേറിട്ട പ്രചരണവുമായി അബ്ദു റഹ്മാൻ

കൂറ്റനാട്
പയ്യന്നൂരിൽനിന്ന്‌ എത്തി തൃത്താല മണ്ഡലം എൽഡിഎഫ്‌ സ്ഥാനാർഥി എം ബി രാജേഷിന്റെ പ്രചാരണത്തിൽ ശ്രദ്ധേയമാകുകയാണ്‌ അബ്ദുൾ റഹ്‌മാൻ. 
എം ബി രാജേഷിന്റെ ചിത്രവും ചിഹ്നവുമായി അലങ്കരിച്ച സൈക്കിളിൽ മണ്ഡലത്തിൽ എല്ലായിടത്തും അബ്ദുൾ റഹ്മാൻ സഞ്ചരിക്കുന്നു. ചങ്ങനാശേരി സ്വദേശിയും പയ്യന്നൂരിൽ താമസക്കാരനുമായ അബ്ദുൾ റഹ്മാൻ തൃത്താലയിലെത്തിയതിനുപിന്നിൽ ഒറ്റ വികാരമേയുള്ളൂ; എ കെ ജിയെ അവഹേളിച്ചവർ തോൽക്കണം, എം ബി രാജേഷ് ജയിക്കണം. 
പാവങ്ങൾക്കൊപ്പംനിന്ന്‌ പോരാടിയ എ കെ ജിയെ അവഹേളിച്ചത് ഇപ്പോഴും അബ്ദുൾ റഹ്മാന് സഹിക്കാനാവുന്നില്ല. സൈക്കിളിൽ എം ബി രാജേഷിനൊപ്പം എ കെ ജിയുടെയും പിണറായി വിജയന്റെയും ചിത്രങ്ങളുമുണ്ട്.
ഫുട്ബോൾ ആരാധകനും കളിക്കാരനുമായ അബ്ദുൾ റഹ്മാൻ എൽഡിഎഫിന്റെ മുദ്രാവാക്യം ആലേഖനം ചെയ്ത ഫുട്ബോൾ തലയിൽ ബാലൻസ് ചെയ്ത് നിർത്തുന്ന പ്രകടനവും നടത്തുന്നുണ്ട്. ആളുകളെ ആകർഷിക്കാൻ കയർ വലിച്ച് അടിക്കാവുന്ന വലിയ ശബ്ദമുള്ള മണിയും സൈക്കിളിൽ സജ്ജീകരിച്ചിട്ടുണ്ട്.
 പയ്യന്നൂരിൽനിന്ന് സൈക്കിളിൽ തൃത്താലയിലെത്താനായിരുന്നു ആദ്യം പദ്ധതിയിട്ടത്. എന്നാൽ പ്രചാരണത്തിന് സമയം കുറവായതിനാൽ സൈക്കിളും മറ്റ്‌ സാമഗ്രികളും പെട്ടി ഓട്ടോയിൽ കൂറ്റനാട്ടെത്തിച്ചാണ്‌ പ്രചാരണത്തിന്‌ ഒരുക്കിയത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top