15 May Saturday

ഉറപ്പിച്ച് വിജയയാത്ര

വെബ് ഡെസ്‌ക്‌Updated: Monday Apr 5, 2021

 കെ പ്രേംകുമാർ

ഒറ്റപ്പാലം
ഒറ്റപ്പാലം മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി അഡ്വ. കെ പ്രേംകുമാർ ലെക്കിടി പേരൂർ പഞ്ചായത്തിലെ വിവിധ ജനസമ്പർക്ക പരിപാടികളില്‍ പങ്കെടുത്തു. പത്തിരിപ്പാലയിൽനിന്ന്‌ ആരംഭിച്ച മോണിങ് വാക്കിലൂടെ ഞായറാഴ്ച പര്യടനത്തിന്‌ തുടക്കം കുറിച്ചു. പഴയ ലെക്കിടി ലക്ഷംവീട്, പുത്തൂർ ലക്ഷംവീട്, കതിർപ്പറമ്പ്, കുണ്ടുപറമ്പ്, ചൂഴിക്കാട്, ഗുരുതിയംപറമ്പ്, കാരാടി, ഒറ്റപ്പാലം നഗരസഭ, കടമ്പഴിപ്പുറം പ്രദേശം എന്നിവിടങ്ങളിൽ ജനസമ്പർക്ക പരിപാടിയിൽ പങ്കെടുത്ത് വോട്ടഭ്യർഥിച്ചു. ടി ഷിബു, പി കെ പ്രമോദ്, എം വിജയകുമാർ, പി നന്ദകുമാർ, പി വി ഉണ്ണികൃഷ്ൺ, പി എസ് ഷാജഹാൻ എന്നിവരും സ്ഥാനാർഥിക്കൊപ്പമുണ്ടായി.
എം ബി രാജേഷ്
തൃത്താല
എൽഡിഎഫ് സ്ഥാനാർഥി എം ബി രാജേഷ് തൃത്താല, തിരുമിറ്റക്കോട്, കപ്പൂർ, പഞ്ചായത്തുകളിൽ പര്യടനം നടത്തി. ഉച്ചയ്‌ക്കുശേഷം പട്ടിത്തറ, ചാലിശേരി പഞ്ചായത്തുകളിലും വിവിധ കേന്ദ്രങ്ങളിലും വോട്ടഭ്യർഥിച്ചു.
കെ പി സുരേഷ്‌രാജ്‌
മണ്ണാർക്കാട്‌
വമ്പിച്ച ജനാവലിയുടെ ആശിർവാദങ്ങൾ ഏറ്റുവാങ്ങി എൽഡിഎഫ് സ്ഥാനാർഥി കെ പി സുരേഷ്‌രാജിന്റെ അട്ടപ്പാടിയിലെ വാഹന പ്രചാരണജാഥ സമാപിച്ചു. ഞായറാഴ്ച പകൽ 12ന് കോട്ടത്തറയിൽനിന്ന് ആരംഭിച്ച പര്യടനത്തിൽ നൂറിലേറെ വാഹനങ്ങൾ അകമ്പടിയായി. ഭൂതിവഴി, അഗളി, ഗുളിക്കടവ്, കാവുണ്ടിക്കൽ, താവളം, ചെമ്മണ്ണൂർ, കൽക്കണ്ടി, കക്കുപ്പടി തുടങ്ങിയ സ്ഥലങ്ങളിൽ സ്വീകരണം നൽകി. മുക്കാലിയിൽ സമാപിച്ചു. സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ടി സിദ്ധാർഥൻ, സിപിഐ എം ഏരിയ സെക്രട്ടറി സി പി ബാബു, സിപിഐ മണ്ഡലം സെക്രട്ടറി സി രാധാകൃഷ്ണൻ, ജില്ലാ പഞ്ചായത്ത് അംഗം പി സി നീതു, സിപിഐ എം ഏരിയ കമ്മിറ്റി അംഗങ്ങളായ വി കെ ജയിംസ്, പി ശിവശങ്കരൻ, വി എസ് ജോസ്, അനീഷ് വേണുഗോപാൽ, എൻ ജംഷീർ, ആർ രാജേഷ്, നേതാക്കളായ ഡി രവി, മനോജ് കുറുമറ്റം തുടങ്ങിയവർ അനുഗമിച്ചു. എടത്തനാട്ടുകര കോട്ടപ്പള്ളയിൽനിന്ന്‌ ആരംഭിച്ച റോഡ്ഷോ ഉണ്ണിയാൽ, അലനല്ലൂർ, ഭീമനാട്, കോട്ടോപ്പാടം, കുമരംപുത്തുർ, കുന്തിപ്പുഴ, നെല്ലിപ്പുഴ എന്നിവടങ്ങളിലൂടെ സഞ്ചരിച്ച്‌ തെങ്കര സെന്ററിൽ സമാപിച്ചു. സിപിഐഎം ഏരിയ സെക്രട്ടറി യു ടി രാമകൃഷ്‌ണൻ ഒപ്പമുണ്ടായി.
പി മമ്മിക്കുട്ടി
ഷൊർണൂർ
എൽഡിഎഫ് സ്ഥാനാർഥി പി മമ്മിക്കുട്ടി ഞായറാഴ്ച ചേർപ്പുളശേരി, വെള്ളിനേഴി എന്നിവിടങ്ങളിലെ വിവിധ കേന്ദ്രങ്ങളിൽ പര്യടനം നടത്തി. പരസ്യപ്രചാരണത്തിന്റെ അവസാന ദിവസം ആവേശകരമായ സ്വീകരണമായിരുന്നു മുഴുവൻ കേന്ദ്രങ്ങളിലും ലഭിച്ചത്. എൽഡിഎഫ് നേതക്കളായ കെ നന്ദകുമാർ, കെ ബാലകൃഷ്ണൻ, സി ജയകൃഷ്ണൻ, കെ ഗംഗാധരൻ, കെ ഹരിദാസൻ, പി കെ ശശിധരൻ, കെ ശ്രീധരൻ എന്നിവർ ഒപ്പമുണ്ടായി.
മുഹമ്മദ് മുഹസിൻ
പട്ടാമ്പി
എൽഡിഎഫ് സ്ഥാനാർഥി മുഹമ്മദ് മുഹസിന്റെ ഞായറാഴ്ചത്തെ പര്യടനം വല്ലപ്പുഴ, മുതുതല, തിരുവേഗപ്പുറ പഞ്ചായത്തുകളിലായിരുന്നു. വല്ലപ്പുഴയിലെ പാലമറ്റ കോളനി, ചേരിക്കല്ല്, പഞ്ചാരത്ത്പടി, മുഴുവൻകോട്, ഇടമംഗലം, പന്നിയംകുന്ന്, മൂലത്തംകോട്, കാവുംപുറം, കക്കാടുകുന്ന്, പുലിയപ്പുറം, മണ്ണാർക്കുന്ന്, മേച്ചീരി ,ചുങ്കപ്പുലാവ്, മദ്രസ, കൊടുമുണ്ട യാറം, കൊടുമുണ്ട പോത്തൻപാറ, കൊടുമുണ്ട തിയ്യടിക്കൽ, വാണിയാർക്കുന്ന്‌, ലക്ഷംവീട്, അഴകത്തുമന ഏരിയ, അങ്ങാടിപ്പറമ്പ്, പാലക്കപ്പറമ്പ്, പറമ്പിൽവീട്, കൊട്ടിലിങ്ങൽ, തൊട്ടിന്കര, കാരക്കുത്തു ആറോടി, വടക്കുമുറി എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്കുശേഷം തിരുവേഗപ്പുറയിലും പര്യടനം നടത്തി. എൽഡിഎഫ് നേതാക്കളായ എ കെ ദേവദാസ്, പി സി വാസു, കെ അബ്ദുൾ നാസർ, കെ സി ജയപാലൻ, പി ഷൺമുഖൻ, പി കെ സതീശൽ, എം പി രവികുമാർ എന്നിവർ സ്ഥാനാർഥിക്കൊപ്പം ഉണ്ടായിരുന്നു.
കെ ബാബു
നെന്മാറ
എൽഡിഎഫ്‌ സ്ഥാനാർഥി കെ ബാബു എലവഞ്ചേരി, പല്ലശന പഞ്ചായത്തുകളിലെ വിവിധ സ്ഥലങ്ങളിൽ വോട്ടർമാരെ നേരിൽ കണ്ടു. കുടുംബ യോഗങ്ങളിലും പങ്കെടുത്തു.  പ്രചാരണത്തിന്റെ അവസാനദിനം സ്വീകരണ കേന്ദ്രങ്ങളിൽ സ്ഥാനാർഥിയെ കാണാനും സംസാരിക്കാനും നിരവധി പേരാണ്‌ എത്തിയത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top