13 May Thursday

-ജില്ലയിൽ 
3425 പോളിങ് ബൂത്ത്

വെബ് ഡെസ്‌ക്‌Updated: Monday Apr 5, 2021
പാലക്കാട്
വോട്ടെടുപ്പിനുള്ള മുന്നൊരുക്കങ്ങൾ പൂർത്തിയാക്കി ജില്ല ചൊവ്വാഴ്ച പോളിങ് ബൂത്തിലേക്ക്. 22,94,739 വോട്ടർമാരാണ് ജില്ലയിലുള്ളത്. ഇവരിൽ 11,21,553 പുരുഷന്മാരും 11,73,169 സ്ത്രീകളും 17 ട്രാൻസ്ജെൻഡർ വിഭാഗങ്ങളും ഉൾപ്പെടുന്നു. 12 നിയോജക മണ്ഡലങ്ങളിലായി വിവിധ രാഷ്ട്രീയപാർടികൾ, സ്വതന്ത്രർ എന്നിവരുൾപ്പെടെ 73 സ്ഥാനാർഥികളാണ് മത്സരിക്കുന്നത്. 
ജില്ലയിൽ 3,425 പോളിങ് ബൂത്തുകളാണുള്ളത്. 1,242 പോളിങ് ബൂത്തുകൾ സ്ഥിരം കെട്ടിടത്തിലും 74 എണ്ണം താൽക്കാലിക കെട്ടിടത്തിലുമാണ് പ്രവർത്തിക്കുക. രാവിലെ ഏഴ് മുതൽ വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ് സമയം. വൈകിട്ട് 6 മുതൽ 7 വരെ ഭിന്നശേഷി വിഭാഗക്കാർക്ക് വോട്ട് ചെയ്യാം. കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ഒരു പോളിങ് ബൂത്തിൽ പരമാവധി 1000 പേരെയാണ് തെരഞ്ഞെടുപ്പ് കമീഷൻ നിജപ്പെടുത്തിയിരിക്കുന്നത്. സാധാരണ വോട്ടർമാരുടെ പോളിങ് പൂർത്തിയായശേഷം കോവിഡ് ബാധിതരും നിരീക്ഷണത്തിലുള്ളവരുമായ വോട്ടർമാർക്ക് വോട്ട് ചെയ്യാം. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി നിയോഗിച്ചിരിക്കുന്നത് 17,125 ഉദ്യോഗസ്ഥരെയാണ്. ഓരോ ബൂത്തിലും അഞ്ച് വീതം പേരുണ്ടാവും. വനിതാ ഉദ്യോഗസ്ഥർ മാത്രമായുള്ള 12 ബൂത്തുകളുണ്ട്. ഉദ്ദേശിച്ച സ്ഥാനാർഥിക്ക് തന്നെയാണ് തങ്ങളുടെ വോട്ട് ലഭിച്ചതെന്ന് ഉറപ്പാക്കുന്ന വിവിപാറ്റ് മെഷീൻ അടങ്ങുന്ന ഇലക്ട്രോണിക് വോട്ടിങ് മെഷീനാണ് ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എല്ലാ  ബൂത്തിലും സജ്ജമാക്കുന്നത്. 
ബാലറ്റ് യൂണിറ്റിൽ സ്ഥാനാർഥികളുടെ പേരും ചിഹ്നവും ഉണ്ടായിരിക്കും. വോട്ടർമാർ കൃത്യമായ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുവേണം പോളിങ് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്താൻ. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top