13 May Thursday

എൽഡിഎഫിന് പിന്തുണയുമായി വീരശെെവ മഹാസഭ

വെബ് ഡെസ്‌ക്‌Updated: Monday Apr 5, 2021
ഒറ്റപ്പാലം
വീരശൈവ മഹാസഭ ഒറ്റപ്പാലം നിയോജക മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി കെ പ്രേംകുമാറിന് നിവേദനം നൽകി. എൽഡിഎഫിന് പിന്തുണയും പ്രഖ്യാപിച്ചു. പപ്പടപ്പണി കുലത്തൊഴിലായി ചെയ്യുന്നവർക്ക് വീരശൈവ ഒബിസി, ഒഇസി സർട്ടിഫിക്കറ്റ് നൽകുവാൻ കീർത്താർഡ്സിന്റെ നിർദേശമുണ്ടെങ്കിലും കിട്ടുന്നില്ല. ഈ വിഷയം ഗസറ്റ് വിജ്ഞാപനം ചെയ്യുന്നതിനും പരിഹാരം കാണുന്നതിനും നിയമസഭയിൽ എത്തിയാൽ മുൻകൈ എടുക്കണമെന്ന് ഓൾ ഇന്ത്യ വീരശൈവ മഹാസഭ താലൂക്ക് സെക്രട്ടറി കെ മണികണ്ഠൻ  നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top