ചെർപ്പുളശേരി
ബാലസംഘം ജില്ലാ നേതൃക്യാമ്പ് ചെർപ്പുളശേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ സാഹിത്യകാരൻ കെ കെ കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് ലിജി സുരേഷ് അധ്യക്ഷയായി. സംഘാടക സമിതി ചെയർമാൻ കെ നന്ദകുമാർ, കെ മനോഹരൻ, പി എ ഉമ്മർ, ബാലസംഘം സംസ്ഥാന കമ്മിറ്റിയംഗം കെ ആർ അഭിഷേക്, സി സ്മൃതി, ജില്ലാ കോ-–-ഓർഡിനേറ്റർ കെ പ്രേംജിത്, എം പി വിഷ്ണു, വി വിസ്മയ, കെ ആകാശ്, സി ആർ അഞ്ജലി എന്നിവർ സംസാരിച്ചു. ‘ആഹ്ലാദകരമായ ബാല്യം, സർഗാത്മക സംഘടന'എന്ന വിഷയത്തിൽ കെ ജയദേവൻ ക്ലാസെടുത്തു. ശാസ്ത്രത്തിന്റെ വഴി നമ്മൾ, നവലോക സ്വപ്നങ്ങൾ, 85–--ാം വർഷത്തിലെ കടമകൾ എന്നീ വിഷയങ്ങളിൽ ക്ലാസ് നടക്കും.
വിവിധ ഏരിയകളിൽനിന്നായി 170 പ്രതിനിധികൾ പങ്കെടുക്കുന്നുണ്ട്. ക്യാമ്പ് ഞായറാഴ്ച സമാപിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..