25 January Saturday

പെരുങ്ങോട്ടുശേരിയിൽ കാട്ടാന കൃഷി നശിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Dec 4, 2019

കൊല്ലങ്കോട് തേക്കിൻചിറ രാമചന്ദ്രന്റെ തെങ്ങ് കാട്ടാന നശിപ്പിച്ച നിലയിൽ

 

കൊല്ലങ്കോട്     
തേക്കിൻചിറ പെരുങ്ങോട്ടുശേരിയിൽ വീണ്ടും കാട്ടാന ജനവാസ മേഖലയിലെത്തി കൃഷി നശിപ്പിച്ചു. 
പെരുങ്ങോട്ടുശേരിയിൽ എൻ കെ രാമചന്ദ്രൻ, കൃഷ്ണൻകുട്ടി എന്നീ കർഷകരുടെ നെൽവയൽ, മാവിൻ തോട്ടങ്ങളാണ്‌ ഞായർ, തിങ്കൾ ദിവസങ്ങൽ കാട്ടാനയിറങ്ങി നശിപ്പിച്ചത്. കൃഷ്ണണൻകുട്ടി ,- രാമചന്ദ്രൻ എന്നിവരുടെ രണ്ടര ഏക്കർ നെൽപ്പാടം, പത്ത് മാവുകൾ, അഞ്ച് തെങ്ങ് എന്നിവ നശിപ്പിച്ചു. ഞായറാഴ്‌ച രാത്രി കാട്ടാനകൾ കൂട്ടമായെത്തിയാണ്‌ കൃഷിനശിപ്പിച്ചത്‌. തിങ്കളാഴ്‌ച രാത്രിയിലും കാട്ടാന രണ്ടര ഏക്കർ നെൽപ്പാടവും തെങ്ങുകളും നശിപ്പിച്ചിരുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു.
പ്രധാന വാർത്തകൾ
 Top