16 August Sunday

സിഐടിയു ദേശരക്ഷാ മാർച്ച്‌ 14ന്‌

വെബ് ഡെസ്‌ക്‌Updated: Wednesday Dec 4, 2019

 

പാലക്കാട്‌
കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റുതുലച്ചും സ്വകാര്യവൽക്കരിച്ചും തൊഴിലാളികളെ തെരുവിലാക്കുന്ന കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെ 14ന്‌ സിഐടിയു ദേശരക്ഷാ മാർച്ച്‌ നടത്തും. പാലക്കാട്‌ പാർലമെന്റ്‌ മണ്ഡലത്തിൽ യുഡിഎഫ്‌ വിജയിച്ച സാഹചര്യത്തിൽ ഭാരത്‌ എർത്ത്‌ മൂവേഴ്‌സ്‌ ലിമിറ്റഡ്‌ (ബെമൽ) വിൽക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ പാർലമെന്റിൽ ശബ്ദിക്കാൻ ആളില്ലാതായി. 
വിൽപ്പന സജീവമാക്കാനുള്ള ശ്രമത്തിലാണ്‌ മോഡി സർക്കാർ. കഞ്ചിക്കോട്‌ ഇൻസ്‌ട്രുമെന്റേഷൻ സംസ്ഥാന സർക്കാരിന്‌ കൈമാറാതെ തകർക്കാനാണ്‌ കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്‌. ഐടിഐയെ തകർക്കാനും ശ്രമം തുടരുന്നു. 
 പൊതുമേഖലാ സ്ഥാപനങ്ങളെയൊന്നാകെ ഇല്ലാതാക്കുന്ന നരേന്ദ്രമോഡി സർക്കാരിന്റെ നയങ്ങൾ തിരുത്തണമെന്നാവശ്യപ്പെട്ടാണ്‌ സിഐടിയു നേതൃത്വത്തിൽ പാലക്കാട്‌ നഗരത്തിൽ ദേശരക്ഷാ മാർച്ച്‌ സംഘടിപ്പിക്കുന്നത്‌. രാവിലെ പത്തിന്‌ ജീവനക്കാരും തൊഴിലാളികളും അണിനിരക്കുന്ന പ്രകടനവും പൊതുസമ്മേനവും നടക്കും. സിഐടിയു സംസ്ഥാന പ്രസിഡന്റ്‌ ആനത്തലവട്ടം ആനന്ദൻ ഉദ്‌ഘാടനം ചെയ്യും.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top