പാലക്കാട്
കേരള വിരുദ്ധ കേന്ദ്ര ബജറ്റ് തിരുത്തണമെന്നാവശ്യപ്പെട്ട് സിഐടിയു ജില്ലാ കമ്മിറ്റി പ്രക്ഷോഭ സമരവും ബജറ്റ് പ്രഭാഷണവും സംഘടിപ്പിക്കും. ബുധൻ രാവിലെ പത്തിന് സൂര്യരശ്മി കൺവൻഷൻ സെന്ററിൽ പ്രൊഫ. സി രവീന്ദ്രനാഥ് മുഖ്യപ്രഭാഷണം നടത്തും. കേന്ദ്ര ബജറ്റ് തൊഴിലാളികളെ എങ്ങനെ ബാധിക്കുമെന്ന വിഷയത്തിൽ കെ ടി കുഞ്ഞിക്കണ്ണൻ സംസാരിക്കും. സംഘാടകസമിതി യോഗത്തിൽ സിഐടിയു ജില്ലാ പ്രസിഡന്റ് പി കെ ശശി അധ്യക്ഷനായി. ജില്ലാ സെക്രട്ടറി എം ഹംസ, സംസ്ഥാന കമ്മിറ്റി അംഗം എസ് ബി രാജു, ജില്ലാ വൈസ് പ്രസിഡന്റ് കെ എൻ നാരായണൻ എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..