25 September Sunday
2.67 കോടി നഷ്ടം

2 ദിവസം; 162.28 ഹെക്ടര്‍ 
കൃഷിനാശം

സ്വന്തം ലേഖികUpdated: Thursday Aug 4, 2022

കനത്ത മഴയില്‍ എലപ്പുളളി മണ്ണുക്കാട് പാടശേഖരത്തിലെ നെൽകൃഷി വെള്ളത്തിനടിയിലായപ്പോള്‍

 
 
പാലക്കാട്‌
ജില്ലയിൽ രണ്ട്‌ ദിവസം കനത്തു പെയ്‌ത മഴയിൽ 162.28 ഹെക്ടറിലെ കൃഷി നശിച്ചു. കൃഷിവകുപ്പിന്റെ പ്രാഥമിക കണക്കു പ്രകാരം 2.67 കോടി രൂപയുടെ നഷ്ടമുണ്ടായി. 307 കർഷകരുടെ കൃഷി നശിച്ചു. 152.2 ഹെക്ടറിലെ നെല്ല്‌ വെള്ളത്തിലായി. 2.58 കോടിയുടെ നഷ്ടം. 250 റബ്ബർ ചെടി വീണ്‌ അഞ്ചുലക്ഷത്തിന്റെ നഷ്‌ടമുണ്ടായി. മൂന്ന്‌ തെങ്ങ്‌(15,000 രൂപ), 0.16 ഹെക്ടറിൽ കിഴങ്ങ്‌ വർഗം(7000 രൂപ), 50 കുലയ്‌ക്കാത്ത വാഴ(20,000 രൂപ), 200 കുലച്ച വാഴ(1.20 ലക്ഷം), അഞ്ച്‌ ഹെക്ടറിൽ പച്ചക്കറി നശിച്ചപ്പോൾ 2.25 ലക്ഷം രൂപയുടെ നഷ്ടമുണ്ട്‌.
ചിറ്റൂർ താലൂക്കിലാണ്‌ കൂടുതൽ കൃഷിനാശം. 1.51 കോടി. 101 ഹെക്ടറിലെ കൃഷി വെള്ളത്തിലായി. കൊല്ലങ്കോട്‌ 30 ഹെക്ടറിൽ 39.75 ലക്ഷത്തിന്റെയും പാലക്കാട്‌ 2.12 ഹെക്ടറിൽ 3.15 ലക്ഷത്തിന്റെയും ഷൊർണൂരിൽ 23.40 ഹെക്ടറിൽ 64.80 ലക്ഷത്തിന്റെയും ശ്രീകൃഷ്‌ണപുരത്ത്‌ 4.56 ഹെക്ടറിൽ 6.17 ലക്ഷത്തിന്റെയും തൃത്താലയിൽ 1.20 ഹെക്ടറിൽ 1.80 ലക്ഷത്തിന്റെയും നഷ്ടമാണ്‌ കണക്കാക്കിയിരിക്കുന്നത്‌.
ജൂലൈയിൽ ജില്ലയിലെ 22.13 കോടി രൂപയുടെ കൃഷി നശിച്ചിരുന്നു. 513.15 ഹെക്ടറിൽ കൃഷി നാശമുണ്ടായപ്പോൾ 2,678 കർഷകരെ ബാധിച്ചു. അഗളിയിലായിരുന്നു കൂടുതൽ നഷ്ടം, 633 കർഷകരെ ബാധിച്ചു. 37.36 ഹെക്ടറിലെ കൃഷി നാശത്തിന്‌ 12.44 കോടിയുടെ നഷ്ടം കണക്കാക്കി. 3.20 ഹൈക്ടറിലെ ഏലക്കൃഷി നശിച്ചിരുന്നു. 9.10 കോടിയുടെ നഷ്ടം. 95,972 കുലച്ച വാഴയും 21,465 കുലയ്‌ക്കാത്ത വാഴയും വീണു. നെൽകൃഷിയുടെ നഷ്ടം 278.82 ഹെക്ടറിൽ 4.18 കോടിയാണ്‌ കണക്കാക്കിയത്‌. 68.6 ഹെക്ടറിൽ ഞാറ്റടിയും നശിച്ചു. 1.02 കോടിയുടെ നഷ്ടമുണ്ട്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top