15 May Saturday

ദുരന്തങ്ങളെ അതിജീവിച്ചത്‌ 
സർക്കാരിന്റെ കരുത്തിൽ

വെബ് ഡെസ്‌ക്‌Updated: Sunday Apr 4, 2021

ചാലിശേരിയിൽ നടന്ന സാംസ്കാരിക സംഗമത്തിൽ കെ ആർ മീര സംസാരിക്കുന്നു

 

കൂറ്റനാട്‌‌
കേരളം വെള്ളപ്പൊക്കവും പ്രകൃതിദുരന്തവും അതിജീവിച്ചത് ഇടതുപക്ഷ ഭരണമുള്ളതുകൊണ്ടാണെന്ന്‌ സാഹിത്യകാരൻ ബെന്യാമിൻ. ‘നമ്മളങ്ങിറങ്ങുകയല്ലേ’എന്ന് ഒരു ഭരണാധികാരി പറയുമ്പോൾ ജനങ്ങൾ ഇറങ്ങുന്നത് ആ ഭരണാധികാരിയിൽ വിശ്വാസം ഉള്ളതുകൊണ്ടാണ്. എഴുത്തുകാരൻ ആക്രമിക്കപ്പെടുമ്പോൾ കേരളം അതിനെ പ്രതിരോധിക്കുന്നത് ഇടതുപക്ഷത്തിന്റെ കരുത്തുകൊണ്ടും ഇടതുമനോഭാവംകൊണ്ടുമാണെന്നും ബെന്യാമിൻ പറഞ്ഞു. 
മഹാമാരി വന്നാൽ കേരളത്തെ ഇളകാതെ പിടിച്ചുനിർത്താനും മുന്നോട്ടു നയിക്കാനും ഇടതുപക്ഷം വരണമെന്ന്‌ എഴുത്തുകാരി കെ ആർ മീര പറഞ്ഞു. മതേതരത്വം നിലനിൽക്കണമെങ്കിൽ ഇടതുപക്ഷം വേണമെന്നും അവർ പറഞ്ഞു. 
എൽഡിഎഫ് സ്ഥാനാർഥി എം ബി രാജേഷിന്റെ പ്രചാരണാർഥം വിവിധ കേന്ദ്രങ്ങളിൽ നടന്ന സാംസ്‌കാരികസംഗമങ്ങളിൽ സംസാരിക്കുകയായിരുന്നു അവർ. സുസ്‌മേഷ്‌ ചന്ദ്രോത്ത്, എൻ പി നിസ എന്നിവരും സംസാരിച്ചു. ചാലിശേരിയിൽ എ എം അബ്ദുള്ളക്കുട്ടി അധ്യക്ഷനായി. ടി പി കുഞ്ഞുണ്ണി സ്വാഗതം പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top