13 May Thursday

കരുത്തോടെ 
കുടുംബശ്രീ

വെബ് ഡെസ്‌ക്‌Updated: Sunday Apr 4, 2021
പാലക്കാട്‌
കുടുംബശ്രീ വനിതകളുടെ ജീവിത ഗ്രാഫ് കുത്തനെ‌ ഉയർന്ന അഞ്ചു വർഷമാണ്‌ പിന്നിട്ടത്‌. സ്‌ത്രീ സുരക്ഷയിൽ മാത്രമല്ല, ശാക്തീകരണത്തിനും പ്രാധാന്യം നൽകിയ‌ സർക്കാർ അവരെ ചേർത്തുനിർത്തി. സ്‌ത്രീകൾക്ക്‌ കൂടുതൽ വരുമാനം ലഭിക്കാൻ തുടങ്ങിയതോടെ കുടുംബങ്ങളുടെ ജീവിതാവസ്ഥയിൽ മാറ്റമുണ്ടായി. മൂന്ന്‌ ലക്ഷത്തോളം അയൽക്കൂട്ടങ്ങളിലായി 45 ലക്ഷം വനിതാ അംഗങ്ങളാണ്‌ സംസ്ഥാനത്ത്‌ കുടുംബശ്രീക്കുള്ളത്‌‌‌. 
ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത്‌ ബജറ്റിൽ നീക്കിവച്ചതിന്റെ നാലിരട്ടിയാണ്‌ എൽഡിഎഫ്‌ സർക്കാർ വകയിരുത്തിയത്‌. 2015–-16 വർഷത്തെ ബജറ്റിൽ 75 കോടിയോളം രൂപ മാത്രമാണ്‌ നീക്കിവച്ചത്‌. എന്നാൽ 2021–-22 ലെ വിഹിതം 260 കോടി രൂപയാണ്‌. 
നാൽപ്പതിനായിരത്തോേളം സംരംഭങ്ങളിലൂടെയാണ്‌ വനിതകൾക്ക്‌ സ്വയം തൊഴിൽ അവസരം ഒരുക്കിയത്‌. കൊച്ചി മെട്രോയുടെ നടത്തിപ്പുമുതൽ മാലിന്യ നിർമാർജനംവരെ നിരവധി പ്രവർത്തനങ്ങൾ നടപ്പാക്കുന്നു. 71,000 സംഘകൃഷി ഗ്രൂപ്പുകളിലൂടെ കാർഷിക മേഖലയിൽ തൊഴിലവസരങ്ങൾ സൃഷ്ടിച്ചു. ഹരിത കർമസേനയിൽ 25,000ൽ അധികം വനിതകൾ പ്രവർത്തിക്കുന്നു. മാലിന്യ സംസ്‌കരണ രംഗത്ത്‌ ഇവർ വഹിക്കുന്ന പങ്ക്‌ വലുതാണ്‌. കഴിഞ്ഞ മൂന്ന്‌ വർഷങ്ങളിലായി കുടുംബശ്രീയുടെ ഉപജീവന പദ്ധതികൾ നടപ്പാക്കാൻ ഓരോ വർഷവും 50 കോടി രൂപയിൽ അധികം അനുവദിച്ചു. റീ ബിൽഡ്‌ കേരളയുടെ ഭാഗമയി 250 കോടിയുടെ പ്രത്യേക പാക്കേജും അനുവദിച്ചു. ഒന്നര ലക്ഷത്തിലധികം അഗതി കുടുംബങ്ങൾക്ക്‌ സംരക്ഷണം നൽകാൻ അഗതിരഹിത കേരളം പദ്ധതിയും മാനസിക വെല്ലുവിളി നേരിടുന്നവർക്കായി 150 പുതിയ ബഡ്‌സ്‌ സ്‌കൂളും സ്ഥാപിച്ചു. ഒറ്റയ്‌ക്ക്‌ താമസിക്കുന്നവർക്ക്‌ പിന്തുണയേകി സ്‌നേഹിത കോളിങ് ബെൽ പദ്ധതി വിജയകരമായി നടപ്പാക്കുന്നു. 700 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലായി ജെൻഡർ റിസോഴ്‌സ്‌ സെന്ററുകൾ സ്ഥാപിച്ചിട്ടുണ്ട്‌.
പ്രളയ സമാശ്വാസ പദ്ധതിക്കായി (ആർകെഎൽഎസ്‌) 1794 കോടി രൂപ ചെലവിട്ടു. ഇതിന്റെ പലിശ സബ്‌സിഡിയായി 400 കോടി രൂപ നീക്കിവച്ചു. കോവിഡ്‌ സമാശ്വാസ വായ്‌പാ പദ്ധതി‌ക്കായി 1906 കോടി രൂപയും ലിങ്കേജ്‌ വായ്‌പയിനത്തിൽ 12,000 കോടി രൂപയുമാണ്‌ ചെലവിട്ടത്. 44,173  തൊഴിൽ യൂണിറ്റുകളിലൂടെ സ്വയംതൊഴിൽ സാധ്യമാക്കി. കുടുംബശ്രീക്കുമാത്രം സർക്കാർ 2000 കോടി രൂപ സഹായം നൽകി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top