15 May Saturday

പട്ടിണിയില്ലാതെ മുന്നോട്ട്

വെബ് ഡെസ്‌ക്‌Updated: Sunday Apr 4, 2021

ഭർത്താവ് നരസിംഹ ശാസ്ത്രികൾ മകൻ വെങ്കിടേശ്വരൻ എന്നിവർക്കൊപ്പം ലക്ഷ്മിയമ്മ

 

ഞങ്ങളുടെ ആരോഗ്യം സർക്കാരിന്റെ കരുതലിലാണ്‌.  നിർധന കുടുബമായ ഞങ്ങൾക്ക്‌ സർക്കാർ ആശുപത്രിയിൽ നിന്ന്‌ കിട്ടുന്ന സൗജന്യ ചികിത്സ തന്നെയാണ്‌ ആശ്രയം. ഇന്നിപ്പോൾ  ആശുപത്രികളിൽ  മരുന്നുണ്ട്‌, നല്ല ഡോക്ടർമാരുണ്ട്‌, നല്ല വൃത്തിയുള്ള അന്തരീക്ഷം എല്ലാമുണ്ട്‌.
-കിടപ്പുരോഗിയായ മകളും സ്ഥിര വരുമാനമില്ലാത്ത, അവിവാഹിതനായ മകനും രോഗത്താൽ തളർന്ന ഭർത്താവും പിന്നെ നിത്യരോഗിയായ ലക്ഷ്‌മിയും അടങ്ങുന്ന കുടുംബത്തിന് ഈ മരുന്നും  ഏക വരുമാനമായ  സർക്കാരിന്റെ ക്ഷേമ പെൻഷനും നൽകുന്ന ആശ്വാസം ചെറുതല്ല.
മാസാമാസം കിട്ടുന്ന റേഷൻ കിറ്റും വലിയ ആശ്വാസമാണ്‌. രോഗാവസ്ഥയാണെങ്കിലും വീട്ടിൽ പട്ടിണിയില്ല. ഞങ്ങളെപ്പോലുള്ള അനേകം കുടുംബങ്ങൾക്ക്  സർക്കാർ തണലായി മാറുന്നുണ്ട്‌. ഇത്‌ മുടങ്ങാതിരിക്കാൻ എൽഡിഎഫ്‌ സർക്കാർ തുടർന്നും വേണം. എത്ര ഇല്ലായ്മയിലും പാവങ്ങളെ പട്ടിണിക്കിടാത്ത ഒരു മുഖ്യമന്ത്രിയാണ് ഇവിടുള്ളത്.
ലക്ഷ്മിയമ്മ
മാത്തൂർ അഗ്രഹാരം

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top