13 May Thursday

തുടരണം ഈ കരുതൽ

വെബ് ഡെസ്‌ക്‌Updated: Sunday Apr 4, 2021

മാര്‍ച്ച്, ഏപ്രില്‍ മാസത്തെ പെന്‍ഷന്‍ വാങ്ങിയ 90 വയസ്സുകാരി പള്ളത്തേരി നൊച്ചുപ്പുള്ളി സ്വദേശി കല്യാണിയമ്മ

 സംസ്ഥാനത്ത് സര്‍വതല സ്പര്‍ശിയായ വികസനമാണ് എല്ലാ മേഖലയിലും നടന്നത്. അടിസ്ഥാന സൗകര്യ വികസനത്തിന് ഊന്നൽ നല്‍കിയതിനാൽ നാടിന്റെ മുഖഛായ തന്നെ മാറി. അതിനിടയില്‍ നാട് നേരിട്ട പ്രതിസന്ധികളും നിരവധി. അവിടെയും അതിജീവനത്തിന്റെ കരുത്തായി മാറി പിണറായി വിജയൻ സര്‍ക്കാര്‍. 
    ഈ സർക്കാരിന്റെ കരുതൽ അനുഭവിക്കാത്ത ഒരാളും കേരളത്തിൽ ഉണ്ടാകില്ല. മഹാമാരിയും പ്രളയവും ആഞ്ഞടിച്ചപ്പോഴും കുലുങ്ങാതെ നാടിനെ പിടിച്ചുനിർത്തി‌. ദുരിതകാലത്തും ജനങ്ങളെ പട്ടിണിക്കിടാതെ ചേർത്തുപിടിച്ചു. ക്ഷേമ പെൻഷൻ വീട്ടിലെത്തിച്ചതും റേഷൻ കിറ്റുമെല്ലാം ജനങ്ങൾക്ക്‌ നൽകിയ ആശ്വാസം ചെറുതല്ല. എല്ലാവർക്കും വീട്‌, മികച്ച ആരോഗ്യം, വിദ്യാഭ്യാസം എന്നിവ ഉറപ്പുവരുത്തി. അടിസ്ഥാന വികസനരംഗത്ത്‌ സമാനതയില്ലാത്ത മുന്നേറ്റമുണ്ടായി. കിഫ്‌ബിയെന്ന നൂതന ആശയത്തിലൂടെ ധനസമാഹരണം നടത്തി. പരിസ്ഥിതിയോട്‌ ചേർന്നുള്ള വികസനത്തിനാണ്‌‌ പ്രാധാന്യം നൽകിയത്‌. 
    ജനങ്ങളുടെ ജ‌ീവിതനിലവാരം ഉയർത്തുന്നതിലും സർക്കാർ ജീവനക്കാർക്കുൾപ്പെടെ അർഹിക്കുന്ന ആനുകൂല്യം നൽകുന്നതിലും പ്രത്യേകം ശ്രദ്ധിച്ചു. കൂടുതൽ നല്ല കേരളത്തിന്‌ എൽഡിഎഫ്‌ സർക്കാർ തുടരണമെന്ന്‌ നാട്‌ ഒരുമനസ്സോടെ പറയുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top