13 May Thursday

മനസ്സ്‌ നിറയെ സർക്കാരിനോട് നന്ദി

വെബ് ഡെസ്‌ക്‌Updated: Sunday Apr 4, 2021

ചെന്താമരയും സുമതിയും മക്കളോടൊപ്പം

പെൺമക്കൾക്കൊപ്പം‌ അടച്ചുറപ്പുള്ള വീട്ടിൽ ജീവിക്കണമെന്ന ഞങ്ങളുടെ സ്വപ്‌നം സത്യമായി. എൽഡിഎഫ്‌ സർക്കാരിന്‌ ഹൃദയം നിറഞ്ഞ‌ നന്ദി. കുറെ വർഷമായി വീടില്ലാതെ ബുദ്ധിമുട്ടിയിരുന്നു. വിദ്യാർഥിനികളായ മക്കൾ കോവിഡ്‌കാലത്ത്‌ പുതിയ വീട്ടിൽ സൗകര്യങ്ങളോടെ ഓൺലൈൻ ക്ലാസിൽ പഠനത്തിലേർപ്പെടുന്നത്‌ കണ്ടപ്പോൾ മനസ്സ്‌ നിറഞ്ഞു. ഏത്‌ മേഖലയിലായാലും സാധാരണക്കാരായ ജനങ്ങളുടെ ക്ഷേമത്തിനുവേണ്ടി പ്രവർത്തിച്ച സർക്കാർ വീണ്ടും വരണമെന്നാണ്‌ ആഗ്രഹം.
വി ചെന്താമര, സുമതി
തുവരക്കാട്‌, പള്ളത്തേരി, എലപ്പുള്ളി

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top