15 May Saturday

‘കുട്ടിക്കൊരു വീടിന്‌’ 
തറക്കല്ലിട്ടു

വെബ് ഡെസ്‌ക്‌Updated: Sunday Apr 4, 2021

കെഎസ്ടിഎ ‘കുട്ടിക്കൊരു വീട്’ പദ്ധതി പൊൽപ്പുള്ളിയിൽ സിപിഐ എം ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

പൊൽപ്പുള്ളി
‘കുട്ടിക്കൊരു വീട്‌’പദ്ധതിയിൽ ഉൾപ്പെടുത്തി പൊൽപ്പുള്ളി പുറയൻകാടിലെ കുടുംബത്തിന്‌ കെഎസ്ടിഎ നിർമിച്ചു നൽകുന്ന വീടിന്‌ തറക്കല്ലിട്ടു. 
സിപിഐ എം ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. നിർധന വിദ്യാർഥികൾക്ക്‌ വീട്‌ നിർമിച്ചു നൽകുന്ന പദ്ധതിയാണിത്‌.
കെഎസ്ടിഎ സംസ്ഥാന പ്രസിഡന്റ് പി വേണുഗോപാലൻ, സംസ്ഥാന എക്‌സിക്യുട്ടീവ്‌ അംഗം എം എ അരുൺകുമാർ, ജില്ലാ പഞ്ചായത്ത് അംഗം എം പത്മിനി, സിപിഐ എം പുതുശേരി ഏരിയ സെക്രട്ടറി എസ് സുഭാഷ് ചന്ദ്രബോസ്, കെഎസ്ടിഎ ജില്ലാസെക്രട്ടറി എം ആർ മഹേഷ് കുമാർ, ജില്ലാ പ്രസിഡന്റ് ടി ജയപ്രകാശ് എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top