15 May Saturday

2.62 ലക്ഷം പേർ കോവിഡ്‌ വാക്‌സിനെടുത്തു

വെബ് ഡെസ്‌ക്‌Updated: Sunday Apr 4, 2021
പാലക്കാട്‌
കോവിഡ്‌ വാക്‌സിൻ വിതരണം ആരംഭിച്ച്‌ രണ്ടര മാസം പിന്നിടുമ്പോൾ ജില്ലയിൽ ഇതുവരെ വാക്‌സിൻ സ്വീകരിച്ചത്‌ 2,62,885 പേർ. 
ഇതിൽ 2,34,646 പേർ ഒന്നാം ഡോസും 28,239 പേർ രണ്ടാം ഡോസും സ്വീകരിച്ചു.  ജനുവരി 16നാണ്‌ സംസ്ഥാനത്ത്‌ വാക്‌സിൻ വിതരണം ആരംഭിച്ചത്‌. ഇരുപതിലേറെ കേന്ദ്രങ്ങൾ ജില്ലയിൽ സജ്ജീകരിച്ചിട്ടുണ്ട്‌‌. 31,684 ആരോഗ്യ പ്രവർത്തകർ ഒന്നാം ഡോസും 21,389 പേർ രണ്ടാം ഡോസും സ്വീകരിച്ചു. 8555 മുന്നണിപ്പോരാളികൾ ഒന്നാം ഡോസും 4424 പേർ രണ്ടാം ഡോസും കുത്തിവയ്‌പ്പെടുത്തു. തെരഞ്ഞെടുപ്പ്‌ ജോലി‌ക്ക്‌ നിയോഗിക്കപ്പെട്ട 30,758 പേർ ഒന്നാം ഡോസും 1917 പേർ രണ്ടാം ഡോസ്‌ വാക്‌സിനും സ്വീകരിച്ചു.
4890 ഡോസ്‌ കോവാക്സിനും 74,679 ഡോസ്‌ കോവിഷീൾഡും സ്‌റ്റോക്കുണ്ട്‌. ഒരാഴ്‌ചയായി ജില്ലയിൽ കോവിഡ്‌ ബാധിതരുടെ എണ്ണത്തിൽ നേരിയ വർധനയുണ്ട്‌‌. മാർച്ച്‌ 28 മുതലാണ്‌ രോഗികളുടെ എണ്ണം ഉയർന്നുതുടങ്ങിയത്‌. 28ന്‌ 63 പേർക്ക്‌‌ കോവിഡ് സ്ഥിരീകരിച്ചു‌. 29ന്‌ 88, 30ന്‌ 91, 31ന്‌ 84, ഏപ്രിൽ ഒന്നിന്‌ 113, രണ്ടിന്‌ 103 എന്നിങ്ങനെയാണ്‌ രോഗികളുടെ എണ്ണം..

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top