03 June Wednesday

സാമൂഹഅടുക്കള ആരോപണം രാഷ്ട്രീയ പ്രേരിതം

വെബ് ഡെസ്‌ക്‌Updated: Saturday Apr 4, 2020

 

ഒറ്റപ്പാലം 
അമ്പലപ്പാറ പഞ്ചായത്തിന്റെ സമൂഹ അടുക്കളയെക്കുറിച്ച്‌ ഉന്നയിക്കുന്ന ആരോപണങ്ങൾ രാഷ്ട്രീയപ്രേരിതമാണെന്ന്‌ പഞ്ചായത്ത് പ്രസിഡന്റ്‌ കെ കെ കുഞ്ഞൻ പറഞ്ഞു. കോവിഡ്–-19 സുരക്ഷാ നിയന്ത്രണങ്ങൾ പൂർണമായും പാലിച്ചാണ്‌ അടുക്കള പ്രവർത്തിച്ചിരുന്നത്‌. ഉച്ചഭക്ഷണം വീട്ടിലെത്തിച്ച്‌ നൽകിയിരുന്ന സമൂഹ അടുക്കളയുടെ വിജയത്തിൽ വിറളി പൂണ്ട കോൺഗ്രസും ചില പഞ്ചായത്തംഗങ്ങളും കള്ളപ്രചാരണങ്ങൾ നടത്തുകയാണ്‌. ഏപ്രിൽ ഒന്നുമുതൽ പെൻഷൻ, റേഷൻ വിതരണങ്ങൾ ആരംഭിച്ചതിനാലാണ്‌ സമൂഹ അടുക്കള കുടുംബശ്രീക്ക് കൈമാറിയതെന്നും കെ കെ കുഞ്ഞൻ പറഞ്ഞു.
പ്രധാന വാർത്തകൾ
 Top