02 June Tuesday

ഹെൽത്ത്‌ ഇൻസ്‌പെക്ടർക്ക്‌ മർദനം; യുവാവിനെതിരെ കേസ്‌

വെബ് ഡെസ്‌ക്‌Updated: Saturday Apr 4, 2020
വടക്കഞ്ചേരി
വടക്കഞ്ചേരി സാമൂഹികാരോഗ്യകേന്ദ്രത്തിലെത്തി ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറെ മർദിച്ച യുവാവിനെതിരെ കേസെടുത്തു. ജെഎച്ച്‌ഐ മനോജിനെ മർദിച്ച കിഴക്കഞ്ചേരി ചീരക്കുഴി സ്വദേശി അഷറഫി (39) നെതിരെയാണ്‌ വടക്കഞ്ചേരി പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്‌. 
വ്യാഴാഴ്ച പകൽ മൂന്നിനാണ്‌ സംഭവം. ചുമട്ടുതൊഴിലാളിയായ അഷറഫ് സാനിറ്റൈസർ കുടിച്ച് വടക്കഞ്ചേരി സാമൂഹികാരോഗ്യകേന്ദ്രത്തിൽ പരിശോധനയ്ക്കെത്തി. 
വനിതാ ഡോക്ടർ പരിശോധിക്കുന്നതിനിടെ ഇയാൾ മൊബൈലിൽ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചതായും ഇത് ചോദ്യം ചെയ്ത ആരോഗ്യവകുപ്പ് പ്രവർത്തകരെ കൈയേറ്റം ചെയ്‌തതായും പറയുന്നു.
 ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ മനോജിന്റെ കൈപിടിച്ച് തിരിക്കുകയും മൊബൈൽ ഫോൺ തല്ലിത്തകർക്കുകയും ചെയ്തു. ഇയാൾ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്‌. ആശുപത്രിയിലെ ജീവനക്കാർ പ്രതിഷേധിച്ചു.
പ്രധാന വാർത്തകൾ
 Top