20 April Tuesday

അതിര്‍ത്തികളിൽ 
കര്‍ശന പരിശോധന

വെബ് ഡെസ്‌ക്‌Updated: Thursday Mar 4, 2021

നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ചേർന്ന പാലക്കാട്, കോയമ്പത്തൂര്‍, തൃശൂര്‍ കലക്ടര്‍മാരുടെയും 
ഉദ്യോഗസ്ഥരുടെയും സംയുക്ത യോഗം

 പാലക്കാട്

നിയമസഭാതെരഞ്ഞെടുപ്പിനു മുന്നോടിയായി പണവും ലഹരിപദാർഥങ്ങളും ഉൾപ്പെടെ അനധികൃതവസ്തുക്കളുടെ കടത്ത് തടയാൻ സംസ്ഥാനത്തിന്റെ അതിർത്തിചെക്പോസ്റ്റുകളിലും ജില്ലാ അതിർത്തികളിലും കർശനമായി പരിശോധിക്കും. അതിർത്തിയിൽ നിരീക്ഷണം കർശനമാക്കാൻ നടത്തിയ പാലക്കാട്, കോയമ്പത്തൂർ, തൃശൂർ ജില്ലാ കലക്ടർമാരുടെ സംയുകത യോഗത്തിലാണ് തീരുമാനം.
നിയമസഭാതെരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പുമായി ബന്ധപ്പെട്ട് വിഷയങ്ങൾ ചർച്ച ചെയ്‌തതായി പാലക്കാട് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ കലക്ടർ മൃൺമയി ജോഷി ശശാങ്ക് അറിയിച്ചു. 
അനധികൃതപണം ഉൾപ്പെടെ വിതരണത്തിനെത്തിക്കാനുള്ള സാഹചര്യം മുൻകൂട്ടികണ്ട് നടപടി സ്വീകരിക്കും. ചെക്പോസ്റ്റുകളിൽ ക്യാമറ നിരീക്ഷണം ശക്തിപ്പെടുത്തും. ഗോഡൗണുകൾ ഉൾപ്പെടെയുള്ള കേന്ദ്രങ്ങളിൽ പരിശോധിക്കും. അതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങളിലെ വകുപ്പ്മേധാവികളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി അതിർത്തിജില്ലകളിലെ കലക്ടർമാരും കേരളത്തിലെ എൻഫോഴ്‌സ്‌മെന്റ്‌ ഏജൻസി മേധാവികളും തുടർന്നും ചർച്ച ചെയ്‌ത്‌ നടപടി സ്വീകരിക്കും. ഓരോ വിഭാഗവും നടത്തുന്ന പ്രവർത്തനം സംബന്ധിച്ച് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്ക് പ്രതിദിനറിപ്പോർട്ട് നൽകാനും യോഗത്തിൽ തീരുമാനമായി.
കിൻഫ്ര മെഗാ പാർക്ക് കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ തൃശൂർ ജില്ലാ കലക്ടർ എസ് ഷാനവാസ്, കോയമ്പത്തൂർ കലക്ടർ കെ രാജാമണി, പാലക്കാട്, കോയമ്പത്തൂർ, തൃശൂർ ജില്ലകളിലെ ജില്ലാ പൊലീസ് മേധാവികൾ, വനംവകുപ്പ്, എക്‌സൈസ്, ചരക്ക് സേവനനികുതി വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top