20 April Tuesday

ബാങ്ക് ജീവനക്കാർ ധർണ നടത്തി

വെബ് ഡെസ്‌ക്‌Updated: Thursday Mar 4, 2021

യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് നടത്തിയ ധർണ സംവിധായകന്‍ കമൽ ഉദ് ഘാടനം ചെയ്യുന്നു

പാലക്കാട്
പൊതുമേഖലാബാങ്കുകളെ സ്വകാര്യവൽക്കരിക്കുമെന്ന കേന്ദ്രബജറ്റ് പ്രഖ്യാപനത്തിനെതിരെ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് ആഹ്വാനം ചെയ്‌ത 15,16 തീയതികളിലെ ബാങ്ക് പണിമുടക്കിന്റെ ഭാഗമായി സിവിൽ സ്റ്റേഷനുമുന്നില്‍ ബാങ്ക് ജീവനക്കാരുടെ ഐക്യസമര വേദി ധർണ നടത്തി. പൊതുമേഖലാസ്ഥാപനങ്ങളെ സ്വകാര്യവല്‍ക്കരിക്കുന്ന ജനാധിപത്യധ്വംസനത്തിനെതിരെ അണിനിരക്കണമെന്ന് ധര്‍ണ ഉദ്ഘാടനം ചെയ്ത സംവിധായകന്‍ കമല്‍ പറഞ്ഞു. 
കറന്‍സി പിന്‍വലിച്ചതിന്റെ പ്രത്യാഘാതം ഇന്ത്യന്‍ജനത അനുഭവിച്ചു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ബെഫി സംസ്ഥാന വൈസ് പ്രസിഡന്റ് സജി വര്‍​ഗീസ് അധ്യക്ഷനായി. എസ് രാമകൃഷ്ണൻ, ഐഎന്‍ടിയുസി സംസ്ഥാന വൈസ് പ്രസിഡന്റ്‌ എ രാമസ്വാമി, എഐടിയുസി സംസ്ഥാന സെക്രട്ടറി കെ മല്ലിക, സിഐടിയു അഖിലേന്ത്യാ സെക്രട്ടറി കെ കെ ദിവാകരൻ, ബിഎംഎസ് ജില്ലാ വൈസ് പ്രസിഡന്റ് കെ സുധാകരൻ എന്നിവർ സംസാരിച്ചു.  പ്രവീണ്‍ സ്വാഗതവും കെ ജയനാരായണൻ നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top