22 January Saturday

കെഎസ്ആർടിഇഎ 
മേഖലാ ജാഥയ്ക്ക് ഉജ്വല സ്വീകരണം

വെബ് ഡെസ്‌ക്‌Updated: Friday Dec 3, 2021
പാലക്കാട്
അനിശ്ചിതകാല പണിമുടക്കിന് മുന്നോടിയായി കെഎസ്ആർടിഇഎ (സിഐടിയു)നേതൃത്വത്തിൽ നടത്തുന്ന മേഖലാ വാഹനജാഥയ്ക്ക് ജില്ലയിൽ സ്വീകരണം നൽകി. പാലക്കാട് കെഎസ്ആർടിസി ഡിപ്പോയിലെ സ്വീകരണം സിഐടിയു അഖിലേന്ത്യാ വൈസ് പ്രസിഡന്റ് കെ കെ ദിവാകരൻ ഉദ്ഘാടനം ചെയ്തു. കെഎസ്ആർടിഇഎ യൂണിറ്റ് പ്രസിഡന്റ് കെ ​ഗോപാലകൃഷ്ണൻ അധ്യക്ഷനായി. ജാഥാക്യാപ്റ്റൻ  പി പ്രതീഷ്, ജാഥാഅം​ഗം എസ് സുജിത് സോമൻ എന്നിവർ സംസാരിച്ചു.
ചിറ്റൂർ ഡിപ്പോയിൽ നൽകിയ സ്വീകരണം സിഐടിയു ഡിവിഷൻ സെക്രട്ടറി ആർ എ ഉണ്ണിത്താൻ ഉദ്ഘാടനം ചെയ്തു. കെ എ സിയാവുദ്ദീൻ അധ്യക്ഷനായി. റിയാസ് അഹമ്മദ്, വി എം വിനുമോൾ എന്നിവർ സംസാരിച്ചു.
മണ്ണാർക്കാട് ഡിപ്പോയിൽ ഡിവിഷണൽ സെക്രട്ടറി കെ കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. കെ ഭക്തവത്സലൻ സംസാരിച്ചു.
വടക്കഞ്ചേരിയിൽ സി സതീശൻ, കെ മൂർത്തി, എസ് സുജിത് സോമൻ എന്നിവർ സംസാരിച്ചു. 
കെഎസ്ആർടിഇഎ സംസ്ഥാന സെക്രട്ടറി പി എസ് മഹേഷാണ് ജാഥാ ക്യാപ്റ്റൻ. സംസ്ഥാന വൈസ് പ്രസിഡന്റ് കെ സന്തോഷ് മാനേജരും എസ് സുജിത് സോമൻ, വി എസ് വിനുമോൻ, പി എ മുഹമ്മദലി എന്നിവർ ജാഥാം​ഗങ്ങളുമാണ്. 
ശമ്പളപരിഷ്കരണം നടപ്പാക്കുക, താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുക, സർവീസ് ഓപ്പറേഷൻ കാര്യക്ഷമമാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് സമരം. ജില്ലയിലെ സ്വീകരണത്തിനുശേഷം ജാഥ വെള്ളിയാഴ്ച തൃശൂരിൽ പര്യടനം നടത്തും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top