30 September Wednesday

ദേശീയ പണിമുടക്ക് വിജയിപ്പിക്കുക: സംയുക്ത ട്രേഡ് യൂണിയന്‍

വെബ് ഡെസ്‌ക്‌Updated: Tuesday Dec 3, 2019

സംയുക്ത ട്രേഡ്‌ യൂണിയൻ ജില്ലാ കൺവൻഷൻ എസ്‌ഇഡബ്ല്യൂഎ അഖിലേന്ത്യാ സെക്രട്ടറി സോണിയ ജോർജ്‌ ഉദ്‌ഘാടനം ചെയ്യുന്നു

 

പാലക്കാട്
ജനുവരി എട്ടിന്‌ ട്രേഡ്‌ യൂണിയനുകൾ ദേശവ്യാപകമായി നടത്തുന്ന പണിമുടക്ക്‌ വിജയിപ്പിക്കാൻ മുഴുവൻ തൊഴിലാളികളോടും സംയുക്ത ട്രേഡ്‌ യൂണിയൻ ജില്ലാ കൺവൻഷൻ അഭ്യർഥിച്ചു. 
വനിതാ സ്വയംതൊഴിൽ സംഘടനാ (എസ്‌ഇഡബ്ല്യുഎ) അഖിലേന്ത്യാ സെക്രട്ടറി സോണിയ ജോർജ് ഉദ്ഘാടനം ചെയ്‍തു. ഐഎൻടിയുസി ജില്ലാ പ്രസി‍ഡന്റ് ചിങ്ങന്നൂർ മനോജ് അധ്യക്ഷനായി. 
സിഐടിയു ജില്ലാ പ്രസിഡന്റ് പി കെ ശശി എംഎൽഎ, സെക്രട്ടറി എം ഹംസ, സംസ്ഥാന കമ്മിറ്റി അം​ഗങ്ങളായ എ പ്രഭാകരൻ, എസ് ബി രാജു, എഐടിയുസി നേതാവ് മുരളീധരൻ നായർ, കെ രാമചന്ദ്രൻ (എച്ച്എംഎസ്), നാസർ കൊമ്പത്ത് (എസ്‍ടിയു), മല്ലിക (എഐടിയുസി), കെ അബ്ദുൾ അസീസ് (എഐയുടിയുസി), വിശ്വനാഥൻ (ജെകെടിയുസി), ടി എച്ച് അബ്ദുൾഖാദർ (ടിയുസിസി), പി ടി ഉണ്ണിക്കൃഷ്ണൻ (എൻഎൽസി), എ അയ്യപ്പൻ (യുടിയുസി) എന്നിവർ സംസാരിച്ചു. 
പണിമുടക്കിന് മുന്നോടിയായി പത്തിനകം മേഖലാ കൺവൻഷനുകളും 15നകം പഞ്ചായത്ത് കൺവൻഷനുകളും ചേരും. 24ന് പഞ്ചായത്ത് തലത്തിൽ പദയാത്രകൾ നടത്തും. 
കേരളത്തിൽ 19 യൂണിയനുകളാണ് പണിമുടക്കിൽ പങ്കെടുക്കുന്നത്‌.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top