11 December Wednesday

എസ്ഡിപിഐ പിന്തുണ വേണ്ടെന്ന് പറയാൻ കോൺഗ്രസിന്‌ ധൈര്യമുണ്ടോ: എം ബി രാജേഷ്‌

വെബ് ഡെസ്‌ക്‌Updated: Sunday Nov 3, 2024
പാലക്കാട്‌
എസ്ഡിപിഐ വോട്ട് വേണ്ടെന്ന് പറയാൻ കോൺഗ്രസിന്‌ ധൈര്യമുണ്ടോയെന്ന്‌ മന്ത്രി എം ബി രാജേഷ്‌. എസ്ഡിപിഐ പിന്തുണ യുഡിഎഫിനാണെന്ന്‌ പറഞ്ഞിട്ടും കോൺഗ്രസ്‌ കാണിക്കുന്ന നിശബ്ദത ഞെട്ടിക്കുന്നതാണ്‌. കോൺഗ്രസിലെ മതനിരപേക്ഷ വാദികൾക്ക് ഈ കൂട്ടുകെട്ട് അംഗീകരിക്കാനാകില്ല. പിന്തുണ സ്വീകരിക്കുന്ന നിലപാടിൽ പ്രതിഷേധിച്ച് ഇനിയും ആളുകൾ പുറത്തുവരും. വലിയ പൊട്ടിത്തെറിയുണ്ടാകും.
പാലക്കാടിനെ കുരുതിക്കളമാക്കാൻ നോക്കിയവരാണ് എസ്ഡിപിഐയും ആർഎസ്എസും. രണ്ട് കൊലപാതകം നടത്തിയവരാണ്‌ അവർ. ആരുടെ തണലിലാണ് ഇവർ വളരുന്നതെന്ന് ഇപ്പോൾ വ്യക്തമായല്ലോ. എസ്ഡിപിഐ പിന്തുണ സ്വീകരിക്കേണ്ട അവസ്ഥയിലേക്ക് കോൺഗ്രസ്‌ എത്തി. വർഗീയവാദികളുടെ പിന്തുണ വേണ്ടെന്ന്‌ ഞങ്ങൾ നേരത്തേ പറഞ്ഞിട്ടുണ്ട്. 
കോൺഗ്രസിൽ അഗ്നിപർവതം പുകയുകയാണെന്ന് ഉപതെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ പറഞ്ഞിരുന്നു. അതു ശരിവയ്‌ക്കുന്ന സംഭവങ്ങളാണ്‌ ഓരോ ദിവസവുമുണ്ടാകുന്നത്‌. കോൺഗ്രസിൽനിന്ന്‌ കൂടുതൽ പേർ ഇനിയും പുറത്തുവരുമെന്നും അദ്ദേഹം മാധ്യമങ്ങളോട്‌ പറഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top