വടക്കഞ്ചേരി
കെ രാധാകൃഷ്ണൻ എംപിയുടെ ഓഫീസ് വടക്കഞ്ചേരിയിൽ തുറന്നു. കെ മാധവൻ സ്മാരക മന്ദിരത്തിൽ (സിപിഐ എം വടക്കഞ്ചേരി ഏരിയ കമ്മിറ്റി ഓഫീസ്) ആരംഭിച്ച ഓഫീസ് സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം സി കെ രാജേന്ദ്രൻ ഉദ്‌ഘാടനം ചെയ്‌തു. കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് കെ കുശലകുമാർ അധ്യക്ഷനായി. കെ രാധാകൃഷ്ണൻ എംപി, എംഎൽഎമാരായ എ സി മൊയ്തീൻ, കെ ഡി പ്രസേനൻ, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം ടി എം ശശി, എൻസിപി ജില്ലാ സെക്രട്ടറി എസ് ബഷീർ എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..