18 October Friday
ഓണത്തിരക്ക്‌

കെഎസ്‌ആർടിസി അധിക സർവീസ്‌ നടത്തും

സ്വന്തം ലേഖികUpdated: Tuesday Sep 3, 2019

  

 
പാലക്കാട്‌
ഓണത്തിരക്ക്‌ പരിഗണിച്ച്‌ കെഎസ്‌ആർടിസി കൂടുതൽ സർവീസ്‌ നടത്തും. കോയമ്പത്തൂർ, തൃശൂർ, കോഴിക്കോട്‌ ജില്ലകളിലേക്കായിരിക്കും അധിക സർവീസ്‌. എട്ടുമുതൽ ഓണാവധി തുടങ്ങുന്നതിനാൽ 6,7,8 തീയതികളിലായിരിക്കും കൂടുതൽ സർവീസ്‌. നിലവിലുള്ള ബസുകളെത്തന്നെ ക്രമീകരിച്ചായിരിക്കും ഓടുക. ഉച്ചയ്‌ക്കുശേഷം സർവീസില്ലാത്ത ബസുകളെ ഇതിനായി ഉപയോഗപ്പെടുത്തുമെന്ന്‌ എടിഒ ടി എ  ഉബൈദ്‌ അറിയിച്ചു. 
തിരുവനന്തപുരം, ബംഗളൂരു തുടങ്ങിയ സ്ഥലങ്ങളിലേക്കും ആവശ്യമെങ്കിൽ സർവീസ്‌ നടത്തും. കഴിഞ്ഞ വർഷം ഓണം, ക്രിസ്‌മസ്‌,  വിഷു തുടങ്ങി ഉത്സവസമയത്തൊക്കെ കെഎസ്‌ആർടിസി റെക്കോഡ്‌ കലക്‌ഷൻ നേടിയിരുന്നു. പാലക്കാട്‌ കെഎസ്‌ആർടിസി ഡിപ്പോയിൽ യാത്രക്കാർക്ക്‌ ബസ്‌ കാത്തു നിൽക്കാൻ സൗകര്യം കുറവാണെന്നതുമാത്രമാണ്‌ പ്രതിസന്ധി. 
ജില്ലയിൽ പാലക്കാട്‌ ഡിപ്പോയിലും വടക്കഞ്ചേരി, ചിറ്റൂർ, മണ്ണാർക്കാട്‌ സബ്‌ ഡിപ്പോകളിലുമായി പ്രതിദിനം 180ഓളം സർവീസ്‌ നടത്തുന്നുണ്ട്‌. കൂടാതെ മിന്നൽസർവീസുമുണ്ട്‌. നിലവിൽ തൃശൂർ–-ഗോവിന്ദാപുരം റൂട്ടിൽ കെഎസ്‌ആർടിസി ബസുകൾ വളരെ ലാഭകരമായാണ്‌ സർവീസ്‌ നടത്തുന്നത്‌. ലാഭമുണ്ടാക്കാൻ സാധ്യതയുള്ള  ഉൾപ്രദേശങ്ങളിലേക്ക്‌ കൂടുതൽ സർവീസ്‌ നടത്താൻ കെഎസ്‌ആർടിസിക്ക്‌ ഉദ്ദേശ്യമുണ്ട്‌.
പ്രധാന വാർത്തകൾ
 Top