24 October Thursday

ഉപതെരഞ്ഞെടുപ്പ്‌ ഇന്ന്‌

വെബ് ഡെസ്‌ക്‌Updated: Tuesday Sep 3, 2019
പാലക്കാട്‌
ജില്ലയിലെ രണ്ട്‌ നഗരസഭയിലും നാല്‌ പഞ്ചായത്തിലും ചൊവ്വാഴ്ച ഉപതെരഞ്ഞെടുപ്പ്‌ നടക്കും. പാലക്കാട്‌, ഷൊർണൂർ നഗരസഭയിലെയും പല്ലശന, തെങ്കര, പൂക്കോട്ടുകാവ്‌, നെല്ലിയാമ്പതി എന്നീ പഞ്ചായത്തുകളിലെയും ഓരോ വാർഡുകളിലാണ്‌ തെരഞ്ഞെടുപ്പ്‌. 
പാലക്കാട്‌ നഗരസഭയിലെ 17–-ാം വാർഡ്‌ നരികുത്തിയിൽ എം വഹീദയാണ്‌ എൽഡിഎഫ്‌ സ്വതന്ത്രസ്ഥാനാർഥി. യുഡിഎഫിന്റെ  റിസ്വാന, എച്ച്‌ ഫൗസിയാബി, എം എസ്‌ ജസീന എന്നിവരും മത്സരരംഗത്തുണ്ട്‌. 
ഷൊർണൂർ നഗരസഭ 17–-ാം വാർഡിൽ (ടൗൺ വാർഡ്‌) എൽഡിഎഫ്‌ സ്വതന്ത്ര സ്ഥാനാർഥി സി രാധാകൃഷ്‌ണനാണ്‌ മത്സരിക്കുന്നത്‌. പി ആർ പ്രവീണാണ്‌ യുഡിഎഫ്‌ സ്ഥാനാർഥി. എം പി സതീഷ്‌കുമാറും മത്സരരംഗത്തുണ്ട്‌.  
പല്ലശന മഠത്തിൽക്കളം ആറാം വാർഡിൽ എൽഡിഎഫ്‌ സ്ഥാനാർഥിയായി കെ യശോദയാണ്‌ മത്സരിക്കുന്നത്‌. യുഡിഎഫ്‌ സ്ഥാനാർഥി എ സുനിൽ, സി ശിവരാമൻ എന്നിവരും മത്സരരംഗത്തുണ്ട്‌. 
തെങ്കര പഞ്ചായത്ത്‌ 12–-ാം വാർഡിലെ ഉപതെരഞ്ഞെടുപ്പിൽ സി എച്ച്‌ ഷനോബാണ്‌ എൽഡിഎഫ്‌ സ്ഥാനാർഥി. യുഡിഎഫ്‌ സ്ഥാനാർഥി അബ്ദുൾ റഷീദ്‌, കെ ഉണ്ണികൃഷ്‌ണനും മത്സരിക്കുന്നു.
പൂക്കോട്ടുകാവ്‌ പഞ്ചായത്തിലെ 12–--ാം വാർഡിലെ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ്‌ സ്ഥാനാർഥിയായി രതിമോളാണ്‌ മത്സരിക്കുന്നത്‌.
നെല്ലിയാമ്പതിയിലെ പുലയമ്പാറ ഒന്നാം വാർഡിൽ വി മീനയാണ്‌ എൽഡിഎഫ്‌ സ്ഥാനാർഥി.
പ്രധാന വാർത്തകൾ
 Top