23 September Wednesday

കോയമ്പത്തൂരിൽ കോവിഡ‌് വ്യാപിക്കുന്നു

വെബ് ഡെസ്‌ക്‌Updated: Monday Aug 3, 2020

 

കോയമ്പത്തൂർ
പാലക്കാടിന്റെ അതിർത്തി ജില്ലയായ കോയമ്പത്തൂരിൽ കോവിഡ‌് ബാധിതർ വൻതോതിൽ വർധിക്കുന്നു. കോവിഡ‌് ബാധിതരുടെ എണ്ണം 5,458 ആയി ഉയർന്നു. തിങ്കളാഴ‌്ച 227 പേർക്ക‌് കോവിഡ‌് സ്ഥിരീകരിച്ചു. ഏഴ‌്പേർ മരിച്ചു. ഇതോടെ ജില്ലയിൽ ആകെ മരിച്ചവരുടെ എണ്ണം 78 ആയി. ഈറോഡ‌് ജില്ലയിൽ 13 പുതിയ രോഗികളും 10 മരണവും റിപ്പോർട്ട‌് ചെയ‌്തു. 767 പേർക്കാണ‌് ഇവിടെ കോവിഡ‌് ബാധിച്ചത‌്. സേലത്ത‌് 66 പുതിയ രോഗികളുണ്ടായി. 
ആകെ 3,868 പേർ രോഗബാധിതരായി ചികിത്സയിലുണ്ട‌്. തിരുപ്പൂരിൽ 45 പുതിയ രോഗികളുണ്ടായതോടെ ആകെ എണ്ണം 994ആയി. ഞായറാഴ‌്ച ഒരു നേഴ‌്സടക്കം 167പേർക്ക‌് കോവിഡ‌് സ്ഥിരീകരിച്ചിരുന്നു. ഏഴ‌ുപേർ ഞായറാഴ‌്ച മരിച്ചു. 
കോയമ്പത്തൂർ സോമനൂർ സർക്കാർ ആശുപത്രിയിലെ ഹെഡ‌് നേഴ‌്സിനാണ‌് കോവിഡ‌് സ്ഥിരീകരിച്ചത‌്. സോമനൂർ, ശരവണംപട്ടി, സൂലൂർ, വടവള്ളി, ഗണപതി, പീളമേട‌്, പി എൻ പുതൂർ, മധുക്കര, ഗാന്ധിപുരം എന്നിവിടങ്ങളിലായാണ‌് 167 പേർക്ക‌് രോഗം സ്ഥിരീകരിച്ചത‌്. ഇവർ ഇഎസ‌്ഐ, സ്വകാര്യ ആശുപത്രികളിൽ ചികിത്സയിലാണ‌്.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top