05 August Wednesday
സുഭിക്ഷ കേരളം ജില്ലാ ജയിലിൽ

സാലവൃക്ഷവും പപ്പായയും നട്ട്‌ കർഷകസംഘം

വെബ് ഡെസ്‌ക്‌Updated: Friday Jul 3, 2020

മലമ്പുഴ ജില്ലാ ജയിലിൽ കർഷകസംഘം സംസ്ഥാന കമ്മിറ്റിയംഗം സി കെ രാജേന്ദ്രൻ ഫലവൃക്ഷ തൈകൾ നടുന്നു

 
പാലക്കാട്‌
മലമ്പുഴ ജില്ലാ ജയിലിൽ ഫലവൃക്ഷങ്ങൾ നട്ടുപിടിപ്പിച്ച്‌ സുഭിക്ഷ കേരളം പദ്ധതിക്ക്‌ കൈത്താങ്ങായി കേരള കർഷക സംഘം. 
ഫലവൃക്ഷങ്ങളോടൊപ്പം 200 പപ്പായ, സാലവൃക്ഷം, റംബുട്ടാൻ, പേര, പ്ലാവ്‌, കാച്ചിൽ, ചെറുകിഴങ്ങ്‌ എന്നിവയും നട്ടു. കർഷകസംഘം ജില്ലാ കമ്മിറ്റി കൃഷി വകുപ്പുമായി സഹകരിച്ചാണ്‌ കൃഷി ആരംഭിച്ചത്‌. ജയിൽ ഉദ്യോഗസ്ഥരും തടവുപുള്ളികളും കൃഷി പരിപാലിക്കും. 
കർഷക സംഘം സംസ്ഥാന കമ്മിറ്റിയംഗം സി കെ രാജേന്ദ്രൻ തൈനട്ട്‌ ഉദ്‌ഘാടനം ചെയ്‌തു. സി ആർ സജീവ്‌ അധ്യക്ഷനായി.
 ജയിൽ സൂപ്രണ്ട്‌ കെ അനിൽകുമാർ, എം നാരായണൻ, എൻ മണികണ്‌ഠൻ, സി സേതുമാധവൻ, കെ രാമകൃഷ്‌ണൻ, കെ ശിവരാമൻ എന്നിവർ സംസാരിച്ചു. കർഷക സംഘം ജില്ലാ സെക്രട്ടറി ജോസ്‌ മാത്യൂസ്‌ സ്വാഗതം പറഞ്ഞു. കർഷകസംഘം 3,000 മാവിൻതൈകൾ നേരത്തേ ജയിൽ അധികൃതർക്ക്‌ കൈമാറിയിരുന്നു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top