13 May Thursday

തരംഗമായി എൽഡിഎഫ്...

വെബ് ഡെസ്‌ക്‌Updated: Saturday Apr 3, 2021

ആലത്തൂർ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി കെ ഡി പ്രസേനൻ 
കുഴമന്ദത്ത് മെഗാ റോഡ്ഷോയിൽ

 സി പി പ്രമോദ്

പാലക്കാട്
പാലക്കാട് മണ്ഡലത്തിൽ ഇടതുപക്ഷത്തിന്റെ വിജയമുറപ്പിച്ച് സ്ഥാനാർഥി സി പി പ്രമോദിന്റെ റോഡ്ഷോ ആരംഭിച്ചു. മാത്തൂർ പഞ്ചായത്തിലെ ചാത്തങ്കാട്, മേലേപ്പുര, എരിയങ്കാട്, ചെങ്ങണിയൂർക്കാവ്, കൊല്ലാട്, മന്ദംപുള്ളി എന്നിവിടങ്ങളിൽ ഇരുചക്രവാഹനങ്ങളുടെ അകമ്പടിയിൽ വോട്ടർമാരെ കണ്ടു. ഉച്ചയ്‌ക്കുശേഷം കണ്ണാടി പഞ്ചായത്തിൽ പര്യടനം നടത്തി.  ജൈനിമേട്,  കൊടുന്തിരപ്പുള്ളി,  പുതുപ്പള്ളിത്തെരുവ് എന്നിവിടങ്ങളിൽ ടി കെ ഹംസ പങ്കെടുത്ത പൊതുയോഗങ്ങളിൽ സി പി പ്രമോദ് സംസാരിച്ചു. ശനിയാഴ്ച പിരായിരി, വലിയങ്ങാടി, ഒലവക്കോട് ലോക്കൽ കമ്മിറ്റികൾക്ക് കീഴിലെ പ്രദേശങ്ങളിൽ റോഡ്ഷോ നടത്തും.
എ പ്രഭാകരൻ
മലമ്പുഴ 
മണ്ഡലം എൽഡിഎഫ്‌ സ്ഥാനാർഥി എ പ്രഭാകരൻ വെള്ളിയാഴ്ച മരുതറോഡ്‌ പഞ്ചായത്തിൽ കല്ലേപ്പുള്ളി, ചന്ദ്രനഗർ, ചന്ദ്രനഗർ കോളനി, പിരിവുശാല, ആലമ്പള്ളം എന്നിവിടങ്ങളിൽ ഗൃഹസന്ദര്‍ശനം നടത്തി. യുവവോട്ടർമാരോട് എൽഡിഎഫിന്റെ വികസന പ്രവർത്തനങ്ങളും മലമ്പുഴ മണ്ഡലത്തിൽ ചെയ്യാനുദ്ദേശിക്കുന്ന വികസന പ്രവർത്തനങ്ങളും ചർച്ച ചെയ്തു. വിവിധയിടങ്ങളിൽ കണിക്കൊന്ന, തണ്ണിമത്തൻ, ഇളനീർ എന്നിവയുമായി ജനങ്ങൾ സ്ഥാനാർഥിക്ക് സ്വീകരണം നൽകി. സിപിഐ എം മരുതറോഡ്‌ ലോക്കൽ സെക്രട്ടറി കെ ബി മുരളീധരൻ, ഏരിയ കമ്മിറ്റിയംഗം പി ഉണ്ണികൃഷ്ണൻ എന്നിവർ സ്ഥാനാർഥിയോടൊപ്പം ഉണ്ടായിരുന്നു. വൈകിട്ട് അഞ്ചിന് മുണ്ടൂരില്‍ എൽഡിഎഫ് തെരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുത്തു.
കെ ബാബു
കൊല്ലങ്കോട്   
കെ ബാബു പറമ്പിക്കുളം ആദിവാസി ഊരുകളിൽ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തി. തേക്കടി, സുങ്കം, പറമ്പിക്കുളം കോളനികളിലെത്തിയാണ് വോട്ട് അഭ്യർഥിച്ചത്. ചമ്മണാംപതിയിൽനിന്ന് തേക്കടിയിലേക്ക് വനപാത യാഥാർഥ്യമാക്കാന്‍ നേതൃത്വം നൽകിയ കെ ബാബുവിനെ ആവേശത്തോടെയാണ് ആദിവാസി സമൂഹം വരവേറ്റത്. പറമ്പിക്കുളത്ത് ബസ് കാത്തിരുപ്പുകേന്ദ്രം, ട്രൈബൽ സ്കൂൾ ആധുനികവൽക്കരണം, വെളിച്ചമെത്തിക്കൽ എന്നിവയ്‌ക്ക് ഫണ്ട് പാസാക്കുകയും നടപ്പിലാക്കുകയും ചെയ്ത കെ ബാബുവിനുതന്നെയാണ് വോട്ടെന്ന് ആദിവാസി സമൂഹം ഒന്നടങ്കം പറഞ്ഞു. സിപിഐ എം ഏരിയ കമ്മിറ്റി അംഗം കെ സിയാവുദ്ദീൻ, ലോക്കൽ സെക്രട്ടറി സി തിരുചന്ദ്രൻ, പഞ്ചായത്ത് പ്രസിഡ​ന്റ് കെ ബേബി സുധ, ജില്ലാ പഞ്ചായത്ത് അംഗം ശ്രീധരൻ എന്നിവരും സ്ഥാനാർഥിയോടൊപ്പമുണ്ടായി.
കെ ഡി പ്രസേനൻ
ആലത്തൂർ
ആലത്തൂർ നിയോജകമണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർഥി കെ ഡി പ്രസേന​ന്റെ വിജയത്തിനായി ഡിവൈഎഫ്ഐ ബൈക്കില്‍ റോഡ് ഷോ നടത്തി. സ്ഥാനാർഥിയുടെ ചിത്രംപതിച്ച ടീ ഷർട്ടുമായാണ് റോഡ്ഷോ നടത്തിയത്. ആയിരക്കണക്കിന് ബൈക്കുകളുടെ അകമ്പടിയോടെ സ്ഥാനാർഥി തുറന്ന വാഹനത്തിൽ ജനങ്ങളെ അഭിസംബോധന ചെയ്തു. ആലത്തൂരിൽ നിന്ന്‌ ആരംഭിച്ച റോഡ്ഷോ മണ്ഡലംചുറ്റി സ്വാതി ജങ്ഷനില്‍ സമാപിച്ചു. ഡിവൈഎഫ്ഐ ജില്ലാസെക്രട്ടറി ടി എം ശശി, എക്‌സിക്യുട്ടീവ്‌ അംഗം പി കെ ഷിബി കൃഷ്ണ, ജില്ലാകമ്മിറ്റി അംഗങ്ങളായ എസ് ഷക്കീർ, കെ ഷൈജു, മുഹമ്മദലി ഷിഹാബ്, പി കീർത്തി എന്നിവർ നേതൃത്വം നൽകി.
കെ ശാന്തകുമാരി
കോങ്ങാട്
എൽഡിഎഫ് സ്ഥാനാർഥി കെ ശാന്തകുമാരി വെള്ളിയാഴ്ച പറളി പഞ്ചായത്തിൽ പര്യടനം നടത്തി. എം ടി ജയപ്രകാശ്‌, കെ ടി സുരേഷ്‌കുമാർ എന്നിവർ കേന്ദ്രങ്ങളിൽ സംസാരിച്ചു. എല്ലാ കേന്ദ്രങ്ങളിലും നൂറുകണക്കിനാളുകൾ സ്ഥാനാർഥിയെ വരവേറ്റു. തുടർന്ന്‌ കേരളശേരി പഞ്ചായത്ത് റാലിയിലും പങ്കെടുത്തു. കോങ്ങാട് രക്തസാക്ഷി സ. വീമ്പന്റെ ഭാര്യ ദമയന്തിയും മകൻ രാധാകൃഷ്ണനും ചേർന്ന് കോൽപ്പാടത്ത് ശാന്തകുമാരിയെ സ്വീകരിച്ചു.
കെ കൃഷ്ണൻകുട്ടി
ചിറ്റൂർ
നല്ലേപ്പിള്ളിയിലും ചിറ്റൂരിലുമാണ് കെ കൃഷ്ണൻകുട്ടി വെള്ളിയാഴ്ച വോട്ടർമാരെ കണ്ട് വോട്ടഭ്യര്‍ഥിച്ചത്‌. രാവിലെ നല്ലേപ്പിള്ളി ലോക്കൽ കമ്മിറ്റി ഒന്നിൽ കുറുമണാംപള്ളം, മേപ്പള്ളം, നെല്ലിപ്പള്ളം, വീരംപൊറ്റ, കുറക്കൻപൊറ്റ, നവക്കോണം, കാരങ്കോട്, ഒലുവുംപൊറ്റ‌, തെക്കുമുറി എന്നിവിടങ്ങൾ സന്ദർശിച്ചു. 
തോട്ടശേരി വി ബിനു, എൻ വി ഹക്കിം, എസ് അനിഷ എന്നിവർ പങ്കെടുത്തു.
നല്ലേപ്പിള്ളി രണ്ടിൽ കല്ലായിക്കുളമ്പ്, മുട്ടിരിഞ്ഞി, ചേരുംകാട്, പൂളക്കാട്, ചെറിയ കുറ്റിപ്പള്ളം, ഗാന്ധി നഗർ, ചെറിയ ഉപ്പുമൺപടിക, പാറക്കൽ, കുപ്പയൻചള്ള, കരിഞ്ഞാലിപ്പള്ളം എന്നിവിടങ്ങളില്‍ പര്യടനം നടത്തി. എൻ ഷിബു, പി മുരളീധരൻ പി ശാർങ്ധരൻ, സുരേഷ്ബാബു എന്നിവർ പങ്കെടുത്തു.
വൈകിട്ട് ചിറ്റൂരിൽ എരുമൻകോട്, പാളയം, തറക്കളം, കടമ്പിടി, വടക്കത്തറ, കണ്യാർപാടം, നെല്ലുകുത്തുപാറ, അത്തിക്കുഴി, വാൽമുട്ടി, ഗ്രാമം, ദേവാങ്കപുരം, ആര്യമ്പള്ളം എന്നിവടങ്ങളിലെ സ്വീകരണത്തിനുശേഷം മുട്ടിരിഞ്ഞിൽ സമാപിച്ചു. കെ എൽ കവിത, എച്ച് ജെയിൻ എന്നിവർ പങ്കെടുത്തു. ആർ ശിവപ്രകാശ്, ജി ആശീഷ്, ആർ ജയദേവൻ, ഷാഹിദ്, സന്തോഷ്, ഷാജഹാൻ എന്നിവർ സംസാരിച്ചു.
പി പി സുമോദ്‌
വടക്കഞ്ചേരി
തരൂർ നിയോജക മണ്ഡലം സ്ഥാനാർഥി പി പി സുമോദിന്റെ പര്യടനം തുടരുന്നു. വെള്ളിയാഴ്ച രാവിലെ പുതുക്കോട് സർവജന സ്കൂളിൽ വോളിബോൾ കോച്ചിങ് ക്യാമ്പിൽ പങ്കെടുക്കുന്ന കുട്ടികളെയും അധ്യപകരെയും സുമോദ് കണ്ടു. 
മന്ത്രി എ കെ ബാല​ന്റെ ഇടപെടലിനെത്തുടർന്നാണ് വർഷങ്ങളായി തർക്കത്തിലായിരുന്ന സ്കൂൾ സർക്കാർ ഏറ്റെടുത്തത്. പ്രഭാതസവാരിക്കെത്തിയവരോടും സുമോദ് വോട്ടഭ്യർഥിച്ചു. 
കാവശേരി, പെരിങ്ങോട്ടുകുറുശി, കുത്തനൂർ പഞ്ചായത്തുകളിലും, കോട്ടായിയിലെ എൽഡിഎഫ് റാലിയിലും പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top