15 May Saturday

എ രാമസ്വാമിക്ക് എൽഡിഎഫ് 
പൊതുയോഗത്തിൽ സ്വീകരണം

വെബ് ഡെസ്‌ക്‌Updated: Saturday Apr 3, 2021

പുതുപ്പള്ളിത്തെരുവില്‍ നടന്ന പൊതുയോഗത്തില്‍ സിപിഐ എം നേതാവ് ടി കെ ഹംസ, കോണ്‍ഗ്രസില്‍നിന്ന് 
രാജിവച്ചെത്തിയ എ രാമസ്വാമിയെ സ്വീകരിക്കുന്നു

 

പാലക്കാട്
കോൺഗ്രസിൽനിന്ന് രാജിവച്ചുവന്ന മുതിർന്ന നേതാവ് എ രാമസ്വാമി എൽഡിഎഫിന്റെ പൊതുയോഗത്തിൽ പങ്കെടുത്ത് സ്ഥാനാർഥി സി പി പ്രമോദിനായി വോട്ടഭ്യർഥിച്ചു. 
വെള്ളിയാഴ്ച പുതുപ്പള്ളിത്തെരുവിൽ നടന്ന യാക്കര ലോക്കൽകമ്മിറ്റിയുടെ തെരഞ്ഞെടുപ്പ്പൊതുയോഗത്തിൽ സിപിഐ എം നേതാവ് ടി കെ ഹംസ, എ രാമസ്വാമിയെ ഷാളണിയിച്ച് എൽഡിഎഫിലേക്ക് സ്വീകരിച്ചു. പൊതുയോഗം ടി കെ ഹംസ ഉദ്‌ഘാടനം ചെയ്തു. ടി കെ നൗഷാദ് അധ്യക്ഷനായി. സ്ഥാനാർഥി സി പി പ്രമോദ്, എൽഡിഎഫ് മണ്ഡലം സെക്രട്ടറി കെ വിജയൻ, സിപിഐ എം ജില്ലാകമ്മിറ്റിയംഗം കെ കെ ദിവാകരൻ, കബീർ വെണ്ണക്കര, വി സരള, എ കുമാരി, ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയംഗം ജിഞ്ചുജോസ് എന്നിവർ സംസാരിച്ചു, ലോക്കൽ സെക്രട്ടറി വി രാധാകൃഷ്ണൻ സ്വാഗതം പറഞ്ഞു. എൽഡിഎഫ് ലോക്കൽ തെരഞ്ഞെടുപ്പ് പൊതുയോഗം ജൈനിമേടിൽ സിപിഐ എം നേതാവ് ടി കെ ഹംസ ഉദ്‌ഘാടനം ചെയ്തു. ഏരിയ കമ്മിറ്റിയംഗം വി സുരേഷ് അധ്യക്ഷനായി. ലോക്കൽ സെക്രട്ടറി അജിത് സഖറിയ സ്വാഗതവും ദിലീപ് നന്ദിയും പറഞ്ഞു. പിരായിരിയിൽ പൊതുയോഗം ടി കെ ഹംസ ഉദ്‌ഘാടനം ചെയ്തു. ബഷീർ അധ്യക്ഷനായി. എൽഡിഎഫ് മണ്ഡലം ചെയർമാൻ കെ ആർ ഗോപിനാഥ്, കെ വേലു, എ ഭാസ്കരൻ എന്നിവർ സംസാരിച്ചു. സിപിഐ എം ഏരിയ ആക്ടിങ് സെക്രട്ടറി കെ കൃഷ്ണൻകുട്ടി സ്വാഗതവും എ സുധീർ നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top