03 June Wednesday

342 ചരക്കുലോറികളെത്തി

വെബ് ഡെസ്‌ക്‌Updated: Friday Apr 3, 2020
പാലക്കാട്
തമിഴ്‍നാട് വഴിയുള്ള ചരക്ക് നീക്കം സു​ഗമമായി തുടരുന്നു. വ്യാഴാഴ്‍ച  വിവിധ ചെക്‌ പോസ്റ്റുകളിലൂടെ 342 ചരക്ക് ലോറികൾ ജില്ലയിലെത്തി. ഏഴ് ചെക്‌പോസ്റ്റുകളിലൂടെയും തടസ്സമില്ലാതെ ചരക്ക് നീക്കം നടക്കുന്നുണ്ട്. വാളയാർ വഴി 247 ലോറികളും ​ഗോപാലപുരം വഴി 40 ലോറികളുമെത്തി. വേലന്താവളം ചെക്‌പോസ്റ്റ് വഴി 25 ലോറികളും നടുപ്പുണി വഴി 30ലോറികളുമെ 
ത്തി. 
ഏഴ്‌ ചെക്‌പോസ്‌റ്റുകളിലും എക്‌സിക്യുട്ടീവ്‌ അധികാരമുള്ള ഉദ്യോഗസ്ഥരെ നിയമിച്ച്‌ അവരുടെ മേൽനോട്ടത്തിൽ ആർടിഒ പാസുള്ള വാഹനങ്ങൾ അണുവിമുക്തമാക്കിയാണ് കടത്തിവിടുന്നത്. വരും ദിവസങ്ങളിലും ഈ രീതി തുടരും. 
റവന്യൂ, ആരോഗ്യവകുപ്പ്, പൊലീസ് എന്നിവരുടെ സംഘവും പരിശോധനയ്‍ക്ക്‌ സജ്ജമാണ്‌. ഇവർക്ക്‌ തമിഴ്‌നാട്‌ സർക്കാർ താൽക്കാലിക പാസ്‌ അനുവദിച്ചു. പഴം, പച്ചക്കറി, കോഴി, മുട്ട, അരി, മാങ്ങ എന്നിവയും അതിർത്തി കടന്നുവന്നു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top