25 May Monday

പച്ചക്കറി കൃഷിക്ക്‌ തുടക്കം

വെബ് ഡെസ്‌ക്‌Updated: Friday Apr 3, 2020
ധോണി
കർഷകസംഘം ജില്ലാ കമ്മറ്റി ധോണി ലീഡ് കോളേജ് മാനേജ്മെന്റുമായി സഹകരിച്ച്‌ കൃഷിയിറക്കി.ധോണിക്ക് സമീപമുള്ള ഒരേക്കർ കൃഷി ഭൂമിയിലാണ്‌ വിവിധയിനം പച്ചക്കറികൾ നട്ടത്്‌. കർഷക സംഘം ജില്ല പ്രസിഡന്റ്‌ കെ വി വിജയദാസ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി ജോസ് മാത്യൂസ്, ഡിവൈഎഫ്ഐ മേഖല ജോ‌. സെക്രട്ടറി വിനോയ് ചാക്കോ, ലീഡ് കോളേജ് എംഡി  തോമസ്ജോർജ് എന്നിവർ സംസാരിച്ചു. നിലവിൽ ലീഡ് കോളേജ്  പ്രദേശത്ത് പച്ചക്കറി കൃഷി നടത്തുന്നുണ്ട്.
ലോക്ക് ഡൗൺ സാഹചര്യത്തിൽ വീട്ടിലിരിക്കുന്നവർ കൃഷിയിൽ ശ്രദ്ധിക്കണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ആഹ്വാനം ഉൾകൊണ്ടാണ്‌ കൃഷിയിറക്കിയത്‌. 
പ്രധാന വാർത്തകൾ
 Top