14 April Wednesday
നിയമസഭാ തെരഞ്ഞെടുപ്പ്

അവശ്യസര്‍വീസ് ജീവനക്കാര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് സൗകര്യം

വെബ് ഡെസ്‌ക്‌Updated: Wednesday Mar 3, 2021
 
പാലക്കാട്
ജില്ലയിലെ 16 കേന്ദ്ര-സംസ്ഥാന സർക്കാർ വകുപ്പുകളിലെ അവശ്യ സർവീസ് ജീവനക്കാർക്ക് പോസ്റ്റൽ ബാലറ്റ് വഴി വോട്ട് ചെയ്യാം. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഏപ്രിൽ ആറിന് ജോലിയിൽ തുടരേണ്ട ഉദ്യോഗസ്ഥർക്കാണ് പോസ്റ്റൽ ബാലറ്റ് സംവിധാനം. ഇതിനായി അവശ്യസർവീസുകളായി തെരഞ്ഞെടുത്ത വകുപ്പുകളിൽ ജില്ലാതല നോഡൽ ഓഫീസർമാരെ തെരഞ്ഞെടുക്കും. ഈ നോഡൽ ഓഫീസർമാർ പോസ്റ്റൽ ബാലറ്റ് ചെയ്യേണ്ട ജീവനക്കാർക്ക് ഫോറം 12 ഡി നൽകി പൂരിപ്പിച്ച് വാങ്ങണം. 
ഇത്തരത്തിലുള്ള അപേക്ഷകൾ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച തീയതിമുതൽ നോട്ടിഫിക്കേഷൻ വന്ന തീയതിക്കുശേഷമുള്ള അഞ്ച് ദിവസത്തിനുള്ളിൽ ബന്ധപ്പെട്ട റിട്ടേണിങ്‌ ഓഫീസർക്ക് ലഭിക്കണം. റിട്ടേണിങ്‌ ഓഫീസർമാർ പോസ്റ്റൽ ബാലറ്റ് വഴി വോട്ട് രേഖപ്പെടുത്തുന്നതിന് ബന്ധപ്പെട്ട നിയോജകമണ്ഡലത്തിൽ ഒരു പോസ്റ്റൽ വോട്ടിങ്‌ സെന്റർ കണ്ടെത്താനും പോസ്റ്റൽ ബാലറ്റ് ചെയ്യുന്ന വോട്ടർമാർക്ക് ഇത് സംബന്ധിച്ച് അറിയിപ്പ് നൽകാനും നിർദ്ദേശമുണ്ട്. പോസ്റ്റൽ വോട്ടിങ്‌ സെന്ററുകൾ തുടർച്ചയായി മൂന്നു ദിവസം പ്രവർത്തിക്കും. തെരഞ്ഞെടുപ്പിന് മൂന്നു ദിവസംമുമ്പെങ്കിലും പോസ്റ്റൽ വോട്ടിങ്‌ സെന്ററുകളുടെ പ്രവർത്തനം പൂർത്തിയാക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top