ധോണിയിലും അട്ടപ്പാടിയിലും കാട്ടാനശല്യം തുടരുന്നു. ഓടിച്ചുവിട്ടാലും നേരംവെളുക്കുംമുമ്പ് തിരിച്ചെത്തി കൃഷിനശിപ്പിച്ചാണ് മടക്കം. പെരുന്തുരുത്തിക്കളം പ്രദേശത്ത് വ്യാഴം പുലർച്ചെ മൂന്നാനകൾ എത്തി. കൊമ്പൻ, പിടിയാന, കുട്ടിയാന എന്നിവയാണ് എത്തിയത്. വേലായുധൻ എന്നയാളുടെ വീടിന് സമീപമെത്തി ആനകൾ മൂന്ന് ഈറൻപന കുത്തിമറിച്ചിട്ടു. പ്രദേശവാസികൾ ബഹളംവച്ച് ആനകളെ ഓടിച്ചു. ആനക്കൂട്ടം മായാപുരത്തേക്ക് നീങ്ങുന്നതിനിടെ രണ്ടു വീടുകളുടെ മതിൽ തകർത്താണ് കടന്നുപോയത്. വേലായുധന്റെ വീടിനുസമീപം തുടർച്ചയായി മൂന്നാംതവണയാണ് ആനക്കൂട്ടം എത്തിയത്. അട്ടപ്പാടി ഗൂളിക്കടവിൽ പോൾ മാത്യുവിന്റെ പറമ്പിലെ 430 കുലച്ചവാഴ ആനകൾ നശിപ്പിച്ചു. കോർമ, അരിമണി പ്രദേശങ്ങളിൽ ആനകൾ ഇറങ്ങുന്നുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..