12 October Saturday

ബാലന് തുണയായി ആർപിഎഫും 
ചൈൽഡ് വെൽഫെയർ കമ്മിറ്റിയും

വെബ് ഡെസ്‌ക്‌Updated: Wednesday Oct 2, 2024
പാലക്കാട്
തനിച്ച് റെയിൽവേ സ്റ്റേഷനിലെത്തിയ ബാലന് തുണയായി ആർപിഎഫും ചൈൽഡ് വെൽഫെയർ കമ്മിറ്റിയും. ഉദ്ദേശം 15 വയസ്സുള്ള തമിഴ്‌നാട്‌ ആനമല സ്‌കൂളിലെ വിദ്യാർഥിയും തിരുപ്പൂർ സ്വദേശിയുമായ കുട്ടി കഴിഞ്ഞദിവസമാണ് തൃശൂർ വടക്കാഞ്ചേരിയിലുള്ള അമ്മയെ തേടിയിറങ്ങിയത്‌. ഒരുപാട്‌ അലഞ്ഞെങ്കിലും അമ്മയെ കാണാനായില്ല. തിരികെ ഒലവക്കോട് എത്തുമ്പോഴേക്കും കൈവശമുണ്ടായിരുന്ന പണവും തീർന്നു. 
സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട കുട്ടിയോട് ആർപിഎഫ് ഉദ്യോഗസ്ഥർ കാര്യങ്ങൾ ചോദിച്ചറിഞ്ഞു. കുട്ടിയിൽനിന്ന്‌ ലഭിച്ച വിവരംപ്രകാരം അച്ഛന്റെ അയൽവാസിയെ ഫോണിൽ വിവരം അറിയിച്ചു. അച്ഛൻ വരുന്നതുവരെ കുട്ടിയുടെ സംരക്ഷണം ചൈൽഡ് വെൽഫെയർ കമ്മിറ്റി ഏറ്റെടുക്കുകയായിരുന്നു. തിങ്കൾ വൈകിട്ട് അച്ഛന്‌ ഒലവക്കോട്‌ ആർപിഎഫ്‌ കാര്യാലയത്തിൽവച്ച്‌ കുട്ടിയെ കൈമാറി. തുടർനടപടിക്ക്‌ തമിഴ്നാട് ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് വിവരങ്ങൾ കൈമാറുമെന്ന്‌ അധികൃതർ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top