13 October Sunday

ഡിആർഎം ഓഫീസിലേക്ക്‌ 
ലോക്കോ പൈലറ്റുമാരുടെ മാർച്ച്‌

വെബ് ഡെസ്‌ക്‌Updated: Wednesday Oct 2, 2024
പാലക്കാട്‌
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഓൾ ഇന്ത്യ ലോക്കോ റണ്ണിങ് സ്‌റ്റാഫ്‌ അസോസിയേഷൻ പാലക്കാട് ഡിആർഎം ഓഫീസിലേക്ക് മാർച്ച് നടത്തി. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം എസ് അജയകുമാർ ഉദ്‌ഘാടനംചെയ്തു. അസോസിയേഷൻ ഡിവിഷണൽ പ്രസിഡന്റ്‌ ജി പി പ്രദീപ് അധ്യക്ഷനായി.
 സോണൽ ട്രഷറർ പി ജഗേശൻ, കെ ഉദയഭാസ്കർ (ഡിആർഇയു). ജയേഷ് ശങ്കർ (എസ്‌ആർഇഎസ്‌), ശ്രീജിത്ത് (അസോ. ഡിവിഷണൽ സെക്രട്ടറി), ജി വിനോദ് (എഐജിസി) എന്നിവർ സംസാരിച്ചു. 
റെയിൽവേ മന്ത്രി നൽകിയ ഉറപ്പ് പാലിച്ച്‌ ന്യായമായ വിശ്രമം അനുവദിക്കുക, അന്യായമായ ശിക്ഷാ നടപടി പിൻവലിക്കുക, പാലക്കാട് ഡിആർഎം ചർച്ചയ്‌ക്ക് തയ്യാറാവുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു മാർച്ച്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top