04 November Monday

കോടിയേരിയെ അനുസ്‌മരിച്ച്‌ നാട്‌

വെബ് ഡെസ്‌ക്‌Updated: Wednesday Oct 2, 2024
പാലക്കാട്‌
സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗവും  സംസ്ഥാന സെക്രട്ടറിയുമായിരുന്ന കോടിയേരി ബാലകൃഷ്‌ണന്റെ രണ്ടാം ചരമ വാർഷികം ജില്ലയിൽ  സമുചിതം ആചരിച്ചു. സിപിഐ എം ഓഫീസുകൾ അലങ്കരിച്ച്‌ പതാക ഉയർത്തി. 
നാടെങ്ങും അനുസ്‌മരണ സമ്മേളനങ്ങൾ, സെമിനാറുകൾ, റാലികൾ എന്നിവ സംഘടിപ്പിച്ചു. സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം കെ രാധാകൃഷ്‌ണൻ എംപി പാലക്കാട്‌ ദേശാഭിമാനിയിൽ പതാക ഉയർത്തി അനുസ്‌മരണ പ്രഭാഷണം നടത്തി. ജില്ലാകമ്മിറ്റി ഓഫീസായ കുഞ്ഞിരാമൻ മാസ്‌റ്റർ സ്‌മാരകത്തിൽ ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ്‌ബാബു പതാക ഉയർത്തി. സംസ്ഥാന കമ്മിറ്റിയംഗം സി കെ രാജേന്ദ്രൻ വടക്കഞ്ചേരി ഏരിയ കമ്മിറ്റി ഓഫീസിൽ പതാക ഉയർത്തി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top