23 October Friday

ബാബ്‌റി വിധിയിൽ നീതി നിഷേധം ഡിവൈഎഫ്‌ഐ പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Friday Oct 2, 2020

ഡിവൈഎഫ്ഐ സിവിൽ സ്റ്റേഷന് മുന്നിൽ നടത്തിയ പ്രതിഷേധ യോഗം ജില്ലാ സെക്രട്ടറി ടി എം ശശി ഉദ്‌ഘാടനം ചെയ്യുന്നു

 

പാലക്കാട് 
ബാബ്‌റി മസ്ജിദ് വിധിയിലെ നീതിനിഷേധത്തിനെതിരെ ഡിവൈഎഫ്‌ഐ നേതൃത്വത്തിൽ ‘ഇൻ ജസ്‌റ്റിസ്‌’എന്ന പേരിൽ പ്രതിഷേധം സംഘടിപ്പിച്ചു.
മതനിരപേക്ഷ ഇന്ത്യയുടെ മരണമണിയാണ് ഈ വിധി. ബാബ്‌റി മസ്ജിദ് കേസ് അട്ടിമറിച്ചത് കോൺഗ്രസാണ്.
"കോൺഗ്രസിനും ബിജെപിക്കും മാപ്പില്ല’ എന്ന സന്ദേശമുയർത്തി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പ്ലക്കാർഡുകൾ ഉയർത്തി യൂണിറ്റ് കേന്ദ്രങ്ങളിലായിരുന്നു ക്യാമ്പയിൻ. പാലക്കാട്‌ നഗരത്തിൽ ജില്ലാസെക്രട്ടറി ടി എം ശശി ഉദ്ഘാടനം ചെയ്തു. കെ ജി അനീഷ് അധ്യക്ഷനായി.  അഡ്വ. ജിഞ്ചു ജോസ് സ്വാഗതവും  കെ ശിവദാസ് നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top