11 August Tuesday
411 പേര്‍ ചികിത്സയില്‍

47 പേർക്ക്‌ കോവി‍ഡ്: രോ​ഗമുക്തർ 42

വെബ് ഡെസ്‌ക്‌Updated: Sunday Aug 2, 2020

പാലക്കാട് 

ജില്ലയിൽ ശനിയാഴ്‍ച 47 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 22പേർക്ക് സമ്പർക്കത്തിലൂടെ രോ​ഗം ബാധിച്ചപ്പോൾ മറ്റ്‌ സംസ്ഥാനങ്ങളിൽനിന്നു വന്ന എട്ടുപേർക്കും വിവിധ രാജ്യങ്ങളിൽനിന്നുവന്ന 13പേർക്കും രോ​ഗം സ്ഥിരീകരിച്ചു. 42പേർ രോ​ഗമുക്തി നേ‌ടി. ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 411 ആയി.
രോ​ഗികളുടെ വിവരം
യുഎഇ–-7
മണ്ണാർക്കാട് സ്വദേശി(27). ഇദ്ദേഹം മലപ്പുറം ജില്ലയിൽ ചികിത്സയിലാണ്. കൊപ്പം സ്വദേശികൾ(22, 38, 30, 29, 27), പട്ടാമ്പി സ്വദേശി(54)
കുവൈത്ത്–-1
ഓങ്ങല്ലൂർ സ്വദേശി(32)
ഖത്തർ–-1
തിരുവേഗപ്പുറ സ്വദേശി(31)
സൗദി–-4
തിരുവേഗപ്പുറ സ്വദേശികൾ(42,48), കുലുക്കല്ലൂർ സ്വദേശി(46), കൊപ്പം സ്വദേശി(42).
കർണാടക–-3
അഗളി സ്വദേശികൾ (25,24), കണ്ണാടി സ്വദേശി(28).
തമിഴ്നാട്–-4
അയിലൂർ സ്വദേശി(29), തരൂർ സ്വദേശി(32), കൊല്ലങ്കോട് സ്വദേശി(35), എരുത്തേമ്പതി സ്വദേശി(42).
ഡൽഹി–-1
ശ്രീകൃഷ്ണപുരം സ്വദേശിനി(59).
ഉറവിടം വ്യക്തമല്ലാത്തവർ –-4
ഒറ്റപ്പാലം സ്വദേശിനി(24). ഇവർ എറണാകുളത്താണ് ചികിത്സയിലുള്ളത്. തച്ചനാട്ടുകര സ്വദേശിനി(26). ​ഗർഭിണിയായ ഇവർ മലപ്പുറം ജില്ലയിൽ ചികിത്സയിലാണ്‌. പുതുനഗരം സ്വദേശി(25), അമ്പലപ്പാറ സ്വദേശി(46).
സമ്പർക്കം–- -22
കഴിഞ്ഞ ദിവസം തൃശൂർ മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ മരിച്ച ഓങ്ങല്ലൂർ സ്വദേശിയുടെ സമ്പർക്കത്തിൽ ഉൾപ്പെട്ട മൂന്നുപേർ(20, 50 പുരുഷന്മാർ, 83 സ്ത്രീ)
കാരാകുറുശി സ്വദേശി(47). ജൂലൈ 17ന് രോഗം സ്ഥിരീകരിച്ച കാരാകുറുശി സ്വദേശിയുടെ സമ്പർക്കത്തിൽ ഉൾപ്പെട്ടിട്ടുണ്ട്.
കാവശേരി സ്വദേശി(56). തൃശൂരിൽ രോഗം സ്ഥിരീകരിച്ച ഒരാളുടെ സമ്പർക്കത്തിൽ ഉൾപ്പെട്ടിട്ടുണ്ട്.
ഓങ്ങല്ലൂർ സ്വദേശികളായ എട്ടുപേർ. ഇതിൽ 16, 3, 14 വയസ്സുള്ള പെൺകുട്ടികളുമുണ്ട്.  
കൊപ്പം സ്വദേശികളായ നാലുപേർ, പട്ടാമ്പി സ്വദേശികളായ നാലുപേർ, ചളവറ സ്വദേശിയായ ഒരാൾ.
ഇവർക്ക് പുറമേ പാലക്കാട് ജില്ലക്കാരായ രണ്ടുപേർ വീതം ഇടുക്കി, വയനാട് ജില്ലകളിലും മൂന്നുപേർ കോഴിക്കോടും നാലുപേർ വീതം എറണാകുളം, മലപ്പുറം ജില്ലകളിലും ഒരാൾ വീതം കോട്ടയം, കണ്ണൂർ ജില്ലയിലും ചികിത്സയിലുണ്ട്.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top