19 September Thursday

എക്‌സൈസ്‌ സ്‌റ്റാഫ്‌ അസോ. സംസ്ഥാന സമ്മേളനം നാളെമുതൽ പാലക്കാട്ട്‌

വെബ് ഡെസ്‌ക്‌Updated: Friday Aug 2, 2019
പാലക്കാട്‌
കേരള സ്‌റ്റേറ്റ്‌ എക്‌സൈസ്‌ സ്‌റ്റാഫ്‌ അസോസിയേഷൻ സംസ്ഥാന സമ്മേളനം 3, 4 തീയതികളിൽ പാലക്കാട്‌ നടക്കും. മൂന്നിന്‌ രാവിലെ പത്തിന്‌ പിരായിരി ഹൈടെക്‌ ഓഡിറ്റോറിയത്തിൽ മന്ത്രി ടി പി രാമകൃഷ്‌ണൻ പ്രതിനിധിസമ്മേളനം ഉദ്‌ഘാടനം ചെയ്യുമെന്ന്‌ സ്വാഗതസംഘം ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. അസോസിയേഷൻ മുൻ ഭാരവാഹികളായ എം വർഗീസ്‌ ആന്റണി, കെ ആർ അജിത്‌, സി ജി സുരേഷ്‌ എന്നിവരെ അനുമോദിച്ചു. റിപ്പബ്ലിക്‌ദിനത്തിൽ പങ്കെടുത്ത വനിതാപ്ലാറ്റൂണിലെ അംഗങ്ങളെയും പ്ലസ്‌ ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ പാർവതി ഉണ്ണിയെയും അനുമോദിക്കും. 
 പകൽ രണ്ടിന്‌ ‘പ്രളയാനന്തരം–-കേരളം’ എന്ന വിഷയത്തിൽ നടക്കുന്ന പ്രഭാഷണം മന്ത്രി കെ കൃഷ്‌ണൻകുട്ടി ഉദ്‌ഘാടനം ചെയ്യും. നാലിന്‌ രാവിലെ ഒമ്പതിന്‌ വർത്തമാനകാലത്തെ മതനിരപേക്ഷകേരളം  എന്ന വിഷയത്തിൽ സാംസ്‌കാരിക സമ്മേളനം പുരോഗമന കലാ സാഹിത്യസംഘം ജനറൽ സെക്രട്ടറി അശോകൻ ചരുവിൽ ഉദ്‌ഘാടനം ചെയ്യും. പകൽ രണ്ടിന്‌ സമാപന സമ്മേളനം മന്ത്രി ഇ പി ജയരാജൻ ഉദ്‌ഘാടനം ചെയ്യും. 690 പ്രതിനിധികൾ പങ്കെടുക്കും. സമ്മേളനത്തിനു മുന്നോടിയായി വിവിധ പരിപാടികൾ നടത്തി. 
ലഹരിവിരുദ്ധ സന്ദേശമുയർത്തി വിദ്യാർഥികൾക്ക്‌ ചിത്രരചന, ഉപന്യാസരചനാമത്സരം, യുവജന വിദ്യാർഥിസംഘടന പ്രതിനിധകളുമായി സംവാദം, ബുള്ളറ്റ്‌ റാലി, ഷട്ടിൽ ടൂർണമെന്റ്‌ എന്നിവയാണ്‌ സംഘടിപ്പിച്ചത്‌. 
അസോസിയേഷൻ ജനറൽ സെക്രട്ടറി കെ രാമകൃഷ്‌ണൻ, പ്രസിഡന്റ്‌ കെ രമേഷ്‌, ജില്ലാ സെക്രട്ടറി എം എൻ സുരേഷ്‌ ബാബു എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
പ്രധാന വാർത്തകൾ
 Top