03 August Monday
10,000 വീടുകൾക്ക്‌

എൻജിഒ യൂണിയൻ പച്ചക്കറിവിത്ത് നൽകി

വെബ് ഡെസ്‌ക്‌Updated: Thursday Jul 2, 2020
പാലക്കാട്‌
സംസ്ഥാന സർക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിക്കായി‌ എൻജിഒ യൂണിയൻ ജില്ലാകമ്മറ്റി നേതൃത്വത്തിൽ 10,000 വീടുകളിൽ പച്ചക്കറി കൃഷി ആരംഭിക്കും. ജീവനക്കാർക്കുള്ള പച്ചക്കറിവിത്ത് വിതരണ ജില്ലാ ഉദ്ഘാടനം കെ വി വിജയദാസ് എംഎൽഎ നിർവഹിച്ചു. യൂണിയൻ ജില്ലാ പ്രസിഡന്റ്‌ ഇ  മുഹമ്മദ് ബഷീർ അധ്യക്ഷനായി.
പ്രിൻസിപ്പൽ കൃഷി ഓഫീസർ വി സുരേഷ് ബാബു, യൂണിയൻ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ആർ സാജൻ, സംസ്ഥാന കമ്മിറ്റി അംഗം എസ് ദീപ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി കെ സന്തോഷ്‌ കുമാർ സ്വാഗതവും ജില്ലാ സെക്രട്ടറിയറ്റ് അംഗം ഉണ്ണികൃഷ്ണൻ നന്ദിയും പറഞ്ഞു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top