പാലക്കാട്
നെല്ല് സംഭരിച്ച തുക വിതരണം ചെയ്യുന്നതിലെ കാലതാമസം ഒഴിവാക്കുക, സംഭരണത്തിലെ അപാകം പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള കർഷക സംഘം നേതൃത്വത്തിൽ എട്ടിന് താലൂക്ക് സപ്ലൈകോ ഓഫീസുകളിലേക്ക് മാർച്ചും ധർണയും നടത്തും. രാവിലെ 10ന് പാലക്കാട്, ചിറ്റൂർ, ആലത്തൂർ, ഒറ്റപ്പാലം, പട്ടാമ്പി താലൂക്ക് സപ്ലൈകോ ഓഫീസുകളിലേക്കാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. സമരം വിജയിപ്പിക്കാൻ മുഴുവൻ പ്രവർത്തകരും അണിചേരണമെന്ന് കർഷക സംഘം ജില്ലാ കമ്മിറ്റി അഭ്യർഥിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..