09 July Thursday

79 പ്രവാസികള്‍ മടങ്ങിയെത്തി

വെബ് ഡെസ്‌ക്‌Updated: Tuesday Jun 2, 2020
പാലക്കാട് 
അബുദാബി, ദുബായ്, ലാവോസ്, സലാല എന്നിവിടങ്ങളിൽനിന്ന് മലയാളികളായ 79 പേർ ജില്ലയിൽ തിരികെയെത്തി. ഇവരിൽ 40 പേർ സർക്കാർ നിരീക്ഷണത്തിലും 39 പേർ വീടുകളിലെ നിരീക്ഷണത്തിലുമാണ്‌. 
ദുബായിൽനിന്ന്‌ നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ 16ൽ ആറുപേർ സർക്കാർ നിരീക്ഷണത്തിലും 10 പേർ വീട്ടിൽ നിരീക്ഷണത്തിലും പ്രവേശിച്ചു. 
ലാവോസിൽനിന്ന്‌ കൊച്ചിയിലെത്തിയ 10ൽ എട്ടുപേർ സർക്കാർ നിരീക്ഷണത്തിലും രണ്ടുപേർ വീടുകളിലും നിരീക്ഷണത്തിലാണ്. ദോഹയിൽനിന്നും കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ഒമ്പതുപേരിൽ അഞ്ചുപേർ സർക്കാർ നിരീക്ഷണത്തിലാണ്‌. നാലുപേർ വീടുകളിലും നിരീക്ഷണത്തിലാണ്. അബുദാബിയിൽനിന്ന്‌ കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ 31 പേരിൽ എട്ട്‌ പേർ സർക്കാർ നിരീക്ഷണത്തിലും 23 പേർ വീടുകളിലും നിരീക്ഷണത്തിലാണ്. 
സലാലയിൽനിന്ന്‌ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ എട്ടുപേരും  അബുദാബിയിൽനിന്നു‌ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ രണ്ടുപേരും ദുബായിൽനിന്ന്‌ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ മൂന്നു പേരും സർക്കാർ നിരീക്ഷണത്തിലും പ്രവേശിച്ചു.  
 
പ്രധാന വാർത്തകൾ
 Top