02 July Thursday

2 കോവിഡ് കേസ്‌

വെബ് ഡെസ്‌ക്‌Updated: Tuesday Jun 2, 2020
പാലക്കാട്
ജില്ലയിൽ രണ്ടുപേർക്കുകൂടി തിങ്കളാഴ്‌ച കോവിഡ്–-19 സ്ഥിരീകരിച്ചു. മൈസുരുവിൽ നിന്നുവന്ന പെരുമാട്ടി കന്നിമാരി കല്യാണപേട്ട സ്വദേശിക്കും (38) ജില്ലാ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകയ്‌ക്കുമാണ് (51) തിങ്കളാഴ്‍ച രോഗം സ്ഥിരീകരിച്ചത്. ആരോ​ഗ്യപ്രവർത്തകയ്‍ക്ക് രോ​ഗം സ്ഥിരീകരിച്ചതോടെ ഇവരുടെ പ്രാഥമിക സമ്പർക്കത്തിൽപ്പെട്ടവരെ നിരീക്ഷണത്തിലാക്കി. 
ഒരാഴ്‍ചയായി ജില്ലയിൽ ദിവസവും രോ​ഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം രണ്ടക്കത്തിലായിരുന്നു. ഒരുദിവസം 29 കേസ്‌ റിപ്പോർട്ട് ചെയ്ത സ്ഥിതിയുമുണ്ടായി.  ചികിത്സയിലായിരുന്ന ഒരാൾ രോഗമുക്തി നേടി. 
ഇതോടെ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 141 ആയി. രോ​ഗം സ്ഥിരീകരിച്ച രണ്ടുവീതം മലപ്പുറം, തൃശൂർ സ്വദേശികളും ഒന്നുവീതം ഇടുക്കി, അസം സ്വദേശികളും ചികിത്സയിലുണ്ട്. ഇവർ ഉൾപ്പെടെയാണ്‌ 141 രോ​ഗികൾ. ‌ മങ്കര സ്വദേശി എറണാകുളത്തും നെല്ലായ സ്വദേശി മഞ്ചേരിയിലും ചികിത്സയിലുണ്ട്.
 
കൊല്ലങ്കോട് സ്വദേശിക്ക് രോ​ഗമുക്തി
മെയ് 20നു കോവിഡ്–-19 സ്ഥിരീകരിച്ച് ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കൊല്ലങ്കോട് ആനമാറി സ്വദേശിക്ക് (38)രോഗമുക്തി. സാമ്പിൾ പരിശോധനാഫലം തുടർച്ചയായി രണ്ടുതവണ നെ​ഗറ്റീവായി. രോഗം ഭേദമായെങ്കിലും ആശുപത്രി വിടുന്ന കാര്യത്തിൽ തീരുമാനമായില്ല.  
രോ​ഗം ഭേദമായതിനുശേഷം 14 ദിവസംകൂടി നിരീക്ഷണത്തിൽ കഴിയണം. ഇതിന് വീട്ടിൽ സൗകര്യമില്ലാത്തതിനാലാണ് ആശുപത്രി വിടൽ വൈകുന്നത്. സൗകര്യം തയ്യാറാക്കുന്നതുവരെ ഇദ്ദേഹം ജില്ലാ ആശുപത്രിയിൽത്തന്നെ നിരീക്ഷണത്തിൽ കഴിയുമെന്ന് ആരോ​ഗ്യവകുപ്പ് അറിയിച്ചു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top