വടക്കഞ്ചേരി
മംഗലംഡാം ഉദ്യാനത്തിലെ കർഷക പ്രതിമ തകർത്ത കേസിലെ പ്രതികൾ പിടിയിൽ. മംഗലംഡാം കടപ്പാറ തളികക്കല്ല് ആദിവാസി കോളനിയിലെ ബിജേഷ് (20), ശശി (രവീന്ദ്രൻ–- 20) എന്നിവരെയാണ് മംഗലംഡാം പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 23ന് രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം.
സാക്ഷിമൊഴികളുടെയും സിസിടിവി ദൃശ്യങ്ങളുടേയും അടിസ്ഥാനത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്. കൃത്യത്തിനുശേഷം വനത്തിനകത്തേക്ക് പോയ പ്രതികളെ എസ്ഐ ജെ ജെമേഷ്, എഎസ്ഐ ആർ ജയപ്രകാശ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പിടികൂടിയത്. ആലത്തൂർ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..