മണ്ണാർക്കാട്
അട്ടപ്പാടി മുക്കാലിയിലെ മധു വധക്കേസുമായി ബന്ധപ്പെട്ട് മധുവിന്റെ അമ്മ മല്ലിയെയും അന്വേഷണ ഉദ്യോഗസ്ഥൻ ടി കെ സുബ്രഹ്മണ്യനെയും വീണ്ടും വിസ്തരിക്കണമെന്ന പ്രതിഭാഗത്തിന്റെ ഹർജിയിൽ വ്യാഴാഴ്ച വിധിപറയും. ഹർജിയിൽ വാദം പൂർത്തിയാക്കിയിരുന്നു. വെള്ളിയാഴ്ച ഒന്നാം പ്രതി ഹുസൈന്റെ മകൻ, സഹോദരൻ, മരുമകൻ എന്നിവരെ സാക്ഷിവിസ്താരം നടത്തും. എസ്ഐ പ്രസാദ് വർക്കിയെ പ്രതിഭാഗം വിസ്തരിക്കുന്നത് പൂർത്തിയായി. 110 –--ാം സാക്ഷിയാണ് അന്നത്തെ അഗളി പൊലീസ് അഡീഷണൽ എസ്ഐയായിരുന്ന പ്രസാദ് വർക്കി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..