17 January Sunday
ചെർപ്പുളശേരി നഗരസഭ

അഴിമതിയാണ്‌ യുഡിഎഫ്‌ നേട്ടം

ടി എം സുജിത്‌Updated: Tuesday Dec 1, 2020
പാലക്കാട്‌  
നഗരസഭ നിലവിൽ വന്ന 2015ൽ അധികാരത്തിലേറിയ യുഡിഎഫ്‌ ഭരണസമിതിയുടെ അഴിമതി നടമാടിയ ചരിത്രമാണ്‌ ചെർപ്പുളശേരിക്ക്‌.
 സംസ്ഥാന സർക്കാരിന്റെ ജനകീയപദ്ധതികളോട്‌ നഗരസഭ മുഖംതിരിച്ചുനിന്നു. യുഡിഎഫ്‌ ഭരണസമിതി വീടുനിർമാണത്തിൽപോലും അഴിമതി നടത്തി ‘നേട്ടം’ ഉണ്ടാക്കി. ഒപ്പം വിവാദങ്ങളും സൃഷ്ടിച്ചു. 
ജനക്ഷേമത്തിനു പകരം ജനദ്രോഹത്തിനാണ്‌ ഭരണസമിതി മുൻതൂക്കം നൽകിയത്‌. യുഡിഎഫ് ഭരണസമിതി വാഗ്ദാനങ്ങളൊന്നും പാലിച്ചില്ല. പകരം കെടുംകാര്യസ്ഥതയുടെ വിളനിലമാക്കി ഭരണത്തെ മാറ്റി. സർക്കാർ നിർദേശത്തിന്‌ വിരുദ്ധമായി ലൈഫ് പദ്ധതിയുടെ വീട്‌ നിർമാണം‌ കോൺഗ്രസ് ‌നേതാവ്‌ കരാറെടുത്ത്‌ പൂർത്തിയാക്കാതെ വഞ്ചിച്ചു. ന​ഗരസഭാ വൈസ് ചെയർമാന്റെ ഡ്രൈവറുടെ അറസ്റ്റ്, മാലിന്യംനിറഞ്ഞ ചെർപ്പുളശേരി ന​ഗരം, സ്കോളർഷിപ് ലഭിക്കാതെ ഭിന്നശേഷി കുട്ടികൾ ന​ഗരസഭക്ക് മുന്നിൽ നടത്തിയ സമരം തുടങ്ങി എണ്ണിയാലൊടുങ്ങാത്ത നാണക്കേടുകളുടെ അഞ്ചുവർഷമാണ്‌ കടന്നുപോയത്.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top