10 August Monday

കുടുംബശ്രീ സംരംഭകർക്കായി യന്ത്രനിർമാതാക്കളുടെ സംഗമം

വെബ് ഡെസ്‌ക്‌Updated: Sunday Dec 1, 2019
പാലക്കാട്‌
കുടുംബശ്രീയുടെ ഭാഗമായി പ്രവർത്തിക്കുന്ന തയ്യൽ സംരംഭകർക്കും മൂല്യവർധിത ഉൽപ്പന്ന നിർമാണ സംരംഭകർക്കും മികച്ച യന്ത്രസാമഗ്രികൾ തെരഞ്ഞെടുക്കാൻ യന്ത്ര നിർമാതാക്കളുടെയും വിതരണക്കാരുടെയും സംഗമം സംഘടിപ്പിച്ചു.
ഓട്ടോമാറ്റിക് എമ്പ്രോയ്ഡറി മെഷീൻ, പവർ മെഷീൻ എന്നിവയടക്കം തയ്യൽ മേഖലയിലെ വിവിധയിനം യന്ത്രങ്ങൾ, ഡ്രയർ, ചിപ്പ്സ് കട്ടിങ്‌ മെഷീൻ തുടങ്ങിയവ പ്രദർശനത്തിൽ തയ്യാറാക്കി. കുടുംബശ്രീ സൂക്ഷ്‌മ  സംരംഭങ്ങളെ മികവിലേക്ക് ഉയർത്തുക ലക്ഷ്യത്തോടെയാണ് ബയർ -വെന്റർ മീറ്റ് സംഘടിപ്പിച്ചത്. യന്ത്രങ്ങൾ കുറഞ്ഞ വിലയിൽ നേരിട്ട് വാങ്ങാനുള്ള സൗകര്യവും ഉണ്ടായി. 
എട്ട് യന്ത്ര നിർമാതാക്കളും അമ്പതോളം സംരംഭക യൂണിറ്റുകളിൽനിന്നായി 200ലധികം വനിതകളും പങ്കെടുത്തു. പാലക്കാട് ഐടിഎൽ റെസിഡൻസിയിൽ നടന്ന മീറ്റ് കുടുംബശ്രീ ജില്ലാ മിഷൻ കോ–--ഓഡിനേറ്റർ പി സെയ്തലവി ഉദ്ഘാടനം ചെയ്തു. 
അസിസ്റ്റന്റ് ജില്ലാ മിഷൻ കോ–-ഓഡിനേറ്റർമാരായ എം ദിനേശ്, ഹാരിഫാ ബീഗം, ജില്ലാ പ്രോഗ്രാം മാനേജർമാരായ വി സി ശിഷിത്ത്, സെയ്ത്‌ മുഹമ്മദ് എന്നിവർ സംസാരിച്ചു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top