17 January Friday

ജില്ലയിൽ ഏഴിലും ഏഴ്‌ ഐടിഐ തെരഞ്ഞെടുപ്പ്‌: 89ൽ 83ലും എസ്‌എഫ്‌ഐ

വെബ് ഡെസ്‌ക്‌Updated: Sunday Dec 1, 2019

 

തിരുവനന്തപുരം
സംസ്ഥാനത്തെ വിവിധ ഐടിഐകളിൽ നടന്ന വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്‌എഫ്‌ഐക്ക് ചരിത്ര വിജയം. തെരഞ്ഞെടുപ്പ് നടന്ന 89 ഐടിഐയിൽ  83ലും എസ്‌എഫ്‌ഐ ഉജ്വല വിജയം നേടി. വർഷങ്ങളായി കെഎസ്‌യു ഭരിച്ചിരുന്ന കഞ്ഞിക്കുഴി  ഗവ. ഐടിഐ എസ്എഫ്ഐ  തിരിച്ചുപിടിച്ചു. 
 ‘വിധിയെഴുതുക, വർഗീയതയ്ക്കും മതതീവ്രവാദത്തിനുമെതിരെ' എന്ന മുദ്രാവാക്യമുയർത്തിയാണ് ഇത്തവണ എസ്‌എഫ്ഐ തെരഞ്ഞെടുപ്പിനെ നേരിട്ടത്.   
നേരത്തെ സംസ്ഥാനത്ത് നടന്ന കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിലും വിവിധ സർവകലാശാലാ  തെരഞ്ഞെടുപ്പിലും പോളി ടെക്‌നിക്, എൻജിനിയറിങ് കോളേജ് യൂണിയൻ,  പെരിയ കേന്ദ്ര സർവകലാശാലാ തെരഞ്ഞെടുപ്പിലും എസ്എഫ്ഐ  മികച്ച വിജയം  നേടിയിരുന്നു. എസ്‌എഫ്‌ഐക്ക് ചരിത്രവിജയം സമ്മാനിച്ച എല്ലാ സ്ഥാനാർഥികളെയും വിദ്യാർഥികളെയും എസ്‌എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് വി എ വിനീഷ്, സെക്രട്ടറി കെ എം സച്ചിൻദേവ് എന്നിവർ അഭിവാദ്യം ചെയ്തു. 
ജില്ലയിൽ യൂണിയൻ തെരഞ്ഞെടുപ്പ്‌ നടന്ന ഏഴ്‌ ഐടിഐകളിലും എസ്‌എഫ്‌ഐ വിജയക്കൊടി പാറിച്ചു. എബിവിപി–-കെഎസ്‌യു–-എംഎസ്‌എഫ്‌–-എഐഎസ്‌എഫ്‌ സഖ്യത്തെ പരാജയപ്പെടുത്തിയാണ്‌ എസ്‌എഫ്‌ഐയുടെ മുന്നേറ്റം. കുഴൽമന്ദം, മലമ്പുഴ, കൊഴിഞ്ഞാമ്പാറ, നെന്മാറ, എലമ്പുലാശേരി, വാണിയംകുളം, അട്ടപ്പാടി ഐടിഐകളിലെ യൂണിയനാണ്‌ എസ്‌എഫ്‌ഐ നേടിയത്‌. 
കലിക്കറ്റ്‌ യൂണിവേഴ്‌സിറ്റി കോളേജ്‌ യൂണിയൻ, മെഡിക്കൽ കോളേജ്‌ യൂണിയൻ, എൻജിനിയറിങ്‌ കോളേജ്‌ യൂണിയൻ, പോളിടെക്‌നിക്‌ കോളേജ്‌ യൂണിയൻ, സ്‌കൂൾ പാർലമെന്റ്‌ തെരഞ്ഞെടുപ്പുകളിലും വിജയം നേടിയിരുന്നു. മലമ്പുഴ ഐടിഐയിൽ നടന്ന ആഹ്ലാദപ്രകടനം ജില്ലാസെക്രട്ടറി പി ദിനനാഥ്‌ ഉദ്‌ഘാടനം ചെയ്‌തു. എം സൂരജ്‌ അധ്യക്ഷനായി. ജില്ലാപ്രസിഡന്റ്‌ കെ എ പ്രയാൺ സംസാരിച്ചു. ഏരിയ സെക്രട്ടറി ടി സി വിവേക്‌ സ്വാഗതവും ചെയർമാൻ ജിബിൻ നന്ദിയും പറഞ്ഞു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top