11 October Friday

വനിതാ ശിശു ആശുപത്രിയിൽ നവീകരിച്ച ഓപ്പറേഷൻ തിയറ്റർ കോംപ്ലക്സ്

വെബ് ഡെസ്‌ക്‌Updated: Tuesday Oct 1, 2024

ജില്ലാ വനിതാ ശിശു ആശുപത്രിയിൽ നവീകരിച്ച ഓപ്പറേഷൻ തിയറ്റർ കോംപ്ലക‍്സ് ജില്ലാ പഞ്ചായത്ത്
പ്രസിഡന്റ്‌ കെ ബിനുമോൾ ഉദ്ഘാടനം ചെയ്യുന്നു

പാലക്കാട്
ജില്ലാ വനിതാ ശിശു ആശുപത്രിയിൽ 40 ലക്ഷം രൂപ വിനിയോഗിച്ച്‌ നവീകരിച്ച ഓപ്പറേഷൻ തിയറ്റർ കോംപ്ലക്സ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ കെ ബിനുമോൾ ഉദ്ഘാടനം ചെയ്‌തു.
നാഷണൽ ഹെൽത്ത് മിഷൻ, ആശുപത്രി വികസന സമിതി എന്നിവയുടെ ഫണ്ട് ഉപയോഗിച്ചായിരുന്നു പ്രവൃത്തി. അത്യാധുനിക സംവിധാനങ്ങളോടുകൂടിയ രണ്ട് ഓപ്പറേഷൻ തിയറ്റർ, 10 കിടക്കയുള്ള റിക്കവറി റൂം, ഗൈനക്കോളജി, പീഡിയാട്രിക്, അനസ്തേഷ്യ വിഭാഗങ്ങൾക്കുള്ള പ്രത്യേക പരിശോധനാമുറികൾ തുടങ്ങിയവ ഉൾപ്പെടുന്നതാണ് പുതിയ ഓപ്പറേഷൻ തിയറ്റർ കോംപ്ലക്സ്.
ചടങ്ങിൽ ആശുപത്രി സൂപ്രണ്ട് കെ ടി പ്രേമകുമാർ അധ്യക്ഷനായി. കെ പ്രദീപ്‌കുമാർ, ഡോ. ബിന്ദു എസ് കുമാർ, ഗൈനക്കോളജി വിഭാഗം മേധാവി പി പി രമേഷ്‌കുമാർ, പാലക്കാട് സർക്കാർ മെഡിക്കൽ കോളേജ് ഗൈനക്കോളജി വിഭാഗം മേധാവി സി വി ചന്ദ്രിക, അനസ്തേഷ്യ വിഭാഗം മേധാവി കെ വി മുബാറക്, നഴ്സിങ്‌ സൂപ്രണ്ട് സി ലക്ഷ്മി, ബോബൻ മാട്ടുമന്ത, മാധവവാര്യർ, സുന്ദരൻ കാക്കത്തറ, എ രമേഷ്, എം കബീർ വെണ്ണക്കര എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top